Connect with us

റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Malayalam

റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

റാപ്പർ ഡബ്സിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം

കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. അറസ്റ്റിലായ നാല് പേരെയും പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

More in Malayalam

Trending

Recent

To Top