‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. നടി സായ് ധൻഷികയാണ് വധു.
സായ് ധൻഷിക നായികയാവുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് രണ്ട് പേരും ഇക്കാര്യം സ്ഥിരീകരിച്ചത്. വിവാഹത്തീയതിയും പ്രഖ്യാപിച്ചു. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിവാഹം. ഇപ്പോഴിതാ നടൻ വിശാലുമായുള്ള തന്റെ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് ധൻഷിക. വിശാലുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു.
അതേസമയം ഈ വേദി ഇങ്ങനെയൊരു പ്രഖ്യാപനത്തിന് ഇടവരുത്തുമെന്ന് സത്യമായും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആണെന്നാണ് നടി വേദിയിൽ പറയുന്നത്.
മാത്രമല്ല അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും 15 വർഷത്തെ എന്റെ സുഹൃത്താണ് വിശാലെന്നും നടി വ്യക്തമാക്കി. ഇനിയിപ്പോൾ ഒളിക്കാൻ ഒന്നുമില്ല, നടികര്‍ സംഘം കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാനാണ് വിശാൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ധൻസിക പറഞ്ഞു.
താൻ വളരെ അധികം ബഹുമാനത്തോടെ കാണുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളുമാണ്. തന്റെ ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആയിരുന്നു. അതൊക്കെ മനസ്സിൽ തട്ടിയ കാര്യങ്ങളാണ്.
പിന്നാലെ അടുത്തിടെ സംസാരിച്ചു തുടങ്ങി. അങ്ങനെ സൗഹൃദം പ്രണയത്തിലേക്കെത്തി. പരസ്പരം അത് അംഗീകരിക്കുകയും ഇതു വിവാഹത്തിലെത്തുമെന്ന് ഉറപ്പായിരുന്നെന്നും നടി പറയുന്നു. അതിനാൽ തന്നെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു. പക്ഷേ ഒരു വിഷയം പറയാം, അദ്ദേഹത്തെ സന്തോഷിപ്പിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും ധൻസിക കൂട്ടിച്ചേർത്തു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...