
News
കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
Published on

പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
മെഹിന്ദി ആഘോഷത്തിൽ ഡാൻസും പാട്ടുകളുമായി വലിയ സന്തോഷത്തിലായിരുന്ന താരം പെട്ടെന്ന് ക്ഷീണിതനാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാകേഷിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാധീതമായി കുറഞ്ഞതായും ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ഔദ്യോഗിക വിവരം. എന്നാൽ രാകേഷിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. അസ്വാഭാവികമരണത്തിന് കർകാല ടൗൺ പോലീസ് കേസെടുത്തു.
അതേസമയം, ഋഷഭ് ഷെട്ടിയുടെ കാന്താരയിലെ നടന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ഖില്ലാഡിഗളു കന്നഡ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് രാകേഷ് ശ്രദ്ധേയനാകുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...