
News
കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു
കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു

റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര 2ന്റെ ഷൂട്ടിംഗിനിടെ അപകടം സംഭവിച്ച് ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്.
മലയാളിയായ കപിൽ എന്നയാളാണ് മരിച്ചത്. കൊല്ലൂർ സൗപർണിക നദിയിലാണ് കപിൽ മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ നദിയിൽ നീന്താനിറങ്ങിയ ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
പ്രാദേശിക അധികൃതരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം അന്ന് വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പിന്നാലെ കൊല്ലൂർ പാെലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇത് ആദ്യമായല്ല കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ അപകടമുണ്ടാകുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളുമായി പോയ ബസ്
കൊല്ലൂരിൽ തലകീഴായി മറിഞ്ഞിരുന്നു. അന്ന് ആർക്കും കാര്യമായ പരിക്കേറ്റിരുന്നില്ല. ഇതിനിടെ കാറ്റിലും മഴയിലും സിനിമയുടെ സെറ്റ് പൊളിഞ്ഞ് വീഴുകയും ചെയ്തിരുന്നു.
കാന്താര 1നെക്കാൾ പത്തിരട്ടി നിലവാരമുള്ള സിനിമയാകും പ്രീക്വലെന്നുമാണ് വിവരം. 2025ൽ തന്നെ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പദ്ധതിയെന്നാണ് ചില റിപ്പോർട്ടുകൾ.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...