
Malayalam
പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ
പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്ന വ്യക്തയാണ രാഹുൽ ഈശ്വർ.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിയാക്കാൻ പൊലീസ് ഫോട്ടോകൾ ഉൾപ്പെടേയുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. എട്ട് വർഷത്തോളം അന്വേഷിച്ചിട്ടും കൃത്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കേസിൽ വിധി വരുമ്പോൾ ദിലീപിന് അനുകൂലമായ വിധിയായിരിക്കും വരികയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.
ശ്രീലേഖ മാഡം പറഞ്ഞ കാര്യത്തിലേക്ക് തന്നെ നമുക്ക് വരാം. ശ്രീലേഖ ഐ പി എസ് എന്ന് പറയുന്നത് കേരള പോലീസിന്റെ ഡി ജി പി ആയിരുന്ന ഒരു വ്യക്തിയാണ്. അങ്ങനേയുള്ള ഒരു വ്യക്തിയാണ് പറയുന്നത് യഥാർത്ഥത്തിൽ പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നുവെന്ന്. രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പൊലീസ് വ്യാജ ഫോട്ടോ നിർമ്മിച്ചു എന്ന് പറയുന്നത്.
ദിലീപിന്റെ പുറകിലായി പൾസർ സുനി നിൽക്കുന്നതായുള്ള ഫോട്ടോ അന്ന് എല്ലാ പത്രമാധ്യമങ്ങളിലും വന്നിരുന്നു. രണ്ട് പരസ്പര ബന്ധമില്ലാത്ത ഫോട്ടോകൾ എടുത്താണ് അത്തരമൊരു ചിത്രം ഉണ്ടാക്കിയത്. ദൂരെ നിൽക്കുന്ന ആ വ്യക്തി പൾസർ സുനിയാണെന്ന് ഇവർ എങ്ങനെ കണ്ടുപിടിച്ചു. പൊലീസുകാരുടെ തന്ത്രം എന്താണെന്ന് കൂടി പറയാം. എല്ലാ പൊലീസുകാരേയും അടക്കി പറയുകയല്ല. കേരള പൊലീസിൽ മിടുക്കൻമാരായ കുറേ ഉദ്യോഗസ്ഥരുണ്ട്. എല്ലാ മേഖലയിലും തെറ്റുകാർ ഉള്ളത് പോലെ ഈ മേഖലയിലും ചില തെറ്റുകാരുണ്ട്.
മോഹൻലാൽ ചിത്രമായ റൺ ബേബി റൺ എന്ന സിനിമ നിങ്ങൾ കണ്ടോ എന്ന് അറിയില്ല. ഈ സിനിമയിൽ ബിജുമേനോൻ പറയുന്ന ഒരു തന്ത്രമാണ് പോലീസുകാരും മീഡിയക്കാരും സ്ഥിരം ഉപയോഗിക്കുന്നത്. നിങ്ങൾ ജഡ്ജിയും ഞാൻ ദിലീപിനെ അറസ്റ്റ് ചെയ്യണം എന്ന് വാദിക്കുന്ന അഡ്വക്കറ്റും ആണെങ്കിൽ ഞാൻ വന്ന് ‘ബഹുമാനപ്പെട്ട കോടതി, ഞങ്ങളുടെ കയ്യിൽ ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട തെളിവാണെന്ന് പറയുന്നുണ്ടത്രേ. ഈ ഫോട്ടോ കൊണ്ട് ദിലീപിന്റെയും സുനിയുടെയും ബന്ധം തെളിയിക്കാൻ കഴിയുമത്രേ’ എന്ന് പറയും.
അപ്പോൾ ഇവിടെ നോക്കൂ ഫോട്ടോ ഉണ്ടെന്ന് പറയുന്നില്ല, ഉണ്ടത്രേ എന്നാണ് പറയുന്നത്. ഇതിൽ ഉള്ള ഒരു ഗുണം എന്താണെന്ന് പറഞ്ഞാൽ മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്നില്ല. ഉദാഹരണത്തിന് രാഹുൽ ഈശ്വർ എനിക്ക് ഒന്നരക്കോടി രൂപ തന്നു എന്ന് പറഞ്ഞാൽ എനിക്ക് മാനനഷ്ടക്കേസ് കൊടുക്കാം. എന്നാൽ ഒന്നരക്കോടി രൂപ ദിലീപ് രാഹുൽ ഈശ്വറിന് കൊടുത്തിട്ടുണ്ടത്രേ എന്ന് പറഞ്ഞാൽ അത് നടക്കില്ല.
ഇതുപോലുള്ള ഉണ്ടത്രേകളും ഉണ്ടയില്ലാ വെടികളുമായി പച്ച നുണകളാണ് പറയുന്നത്. എന്നെ വിശ്വസിക്കേണ്ട, മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഇവിടെ ദിലീപിന്റെ കേസ് കേട്ടു. സുപ്രീംകോടതിയിലും പോയി. അവിടെയെല്ലാം ദിലീപിന് അനുകൂലമായ സമീപനം എടുക്കുന്നത് കേസിന് മെറിറ്റ് ഇല്ല എന്നുള്ളതുകൊണ്ടാണ്. ദിലീപ് ഇതിന്റെ പിന്നിൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് അതിജീവിതയ്ക്ക് അറിയില്ലാലോ. അതിജീവിതയെ ഈ പൾസസുനി അടക്കമുള്ള നരാധമന്മാർ ആക്രമിച്ചു.
അവർക്ക് ശക്തമായ ശിക്ഷ കിട്ടണം. ആ സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പൊലീസുകാരാണ് പറയുന്നത് ദിലീപ് ഇതിന് പിന്നിലുണ്ടെന്ന്. ദിലീപാണ് ഇതിന് പിന്നിലെന്ന് അതിജീവിതയ്ക്ക് ആദ്യ ദിവസം തന്നെ അറിയാമായിരുന്നുവെന്നാണ് പൾസർ സൂനി പറയുന്നത്. അങ്ങനെയായിരുന്നെങ്കിൽ ആക്രമണം നടന്നതിന്റെ പിറ്റേ ദിവസം തന്നെ പൊലീസിനോട് ദിലീപിന്റെ പേര് പറയുമായിരുന്നല്ലേയെന്നും രാഹുൽ ഈശ്വർ ചോദിക്കുന്നു.
വേറൊരു കേസ് ശ്രദ്ധിച്ചു കാണും. നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ. നാല് പോലീസുകാരുടെ ജീവനെടുക്കാൻ ദിലീപ് ശ്രമിച്ചു എന്നാണല്ലോ ആരോപണം. തെലുങ്ക് സിനിമയിലെ വില്ലന്മാർ ചെയ്യുന്നത് പോലെ നാല് പോലീസുകാരെ ദിലീപ് കൊല്ലാൻ ശ്രമിച്ചിട്ട് ആ കേസിന് ഒരു പുരോഗതി ഉണ്ടോ? നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വീണ്ടും ഊഴുന്നിറങ്ങാനുള്ള ഒരു വളഞ്ഞ സ്ട്രാറ്റജി മാത്രമായിരുന്നു അത്.
രണ്ടാത്തെ ഒരു കാര്യം മാഡം ആണ് ഇതിന്റെ പിന്നിൽ, അതായത് ഇതെല്ലാം ചെയ്യിച്ച ഒരു മാഡം എന്നായിരുന്നല്ലോ പ്രചരണം. മാഡം എന്ന് പറഞ്ഞിട്ട് കാവ്യാമാധവന്റെ പേര് പറയാതെ കാവ്യമാധവന്റെ ഫോട്ടോ പിന്നിലിട്ട് ഏറ്റവും മുഖ്യധാരാ ചാനലുകളിൽ ഞാനും ചർച്ച ചെയ്തിട്ടുണ്ട്. മാഡം അല്ലേ ഇതിന്റെ പിന്നിൽ? അതും പോരാഞ്ഞിട്ട് മാഡത്തിന്റെ അമ്മയാണ്, അതായത് കാവ്യമാധവന്റെ അമ്മയാണെന്ന് വരെ പറഞ്ഞു എത്ര നാൾ ചർച്ച ചെയ്തു.
മൂന്നാമത്തെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വേങ്ങരയിലെ ഒരു നേതാവിന് 50 ലക്ഷം രൂപ ദിലീപും മറ്റു കൊടുത്തു എന്നാണ് ഇപ്പോൾ നമ്മളോടൊപ്പമില്ലാത്ത ബാലചന്ദ്രകുമാർ പറഞ്ഞത്. അസുഖം ബാധിച്ച് മരണമടഞ്ഞ് പോയ അദ്ദേഹത്തിന്റെ പ്രധാന അവകാശവാദങ്ങളിലൊന്നായിരുന്നു അത്.
ഗോൽച്ചൻ എന്ന് പറഞ്ഞ ഒരാളെ യു എ ഇയിൽ പോയി കണ്ടതിനെക്കുറിച്ചും വലിയ പ്രചരണങ്ങൾ ഉണ്ടായിരുന്നു. യു എ ഇയിലെ പ്രമുഖ സിനിമ വിതരണക്കാരനായ അദ്ദേഹത്തെ അവിടെ പോകുന്ന സിനിമാക്കാരൊക്കെ പോയി കാണാറുണ്ട്. എന്നാൽ ദിലീപ് പോയി കണ്ടപ്പോൾ മാത്രം അത് എന്തോ വലിയ അന്താരാഷ്ട്ര ഗൂഡാലോചന ഉണ്ട് എന്നൊക്കെയായിരുന്നു പ്രചരണം. എന്നിട്ട് അതൊക്കെ ഇപ്പോൾ എന്തായി എന്നും രാഹുല് ചോദിക്കുന്നു.
എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്. പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല.
പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാർ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോൾ താൻ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാൻ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതിൽ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാർ കുറേ പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീർക്കാനാണ് പുളളി വന്നതെന്നുമാണ് രാഹുല് ഈശ്വർ പറഞ്ഞിരുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ്, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണെന്ന വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി രംഗത്തെത്തിയിരുന്നു. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്നാൽ പൾസർ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചിരുന്നത്. ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കയ്യിലെടുത്ത് കൊടുക്കില്ലെന്നും, പൾസർ സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാൽ കേസ് നേരെ തിരിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
തനിക്കും ദിലീപ് ഒന്നരക്കോടി തന്നുവെന്ന് പറയുന്നുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. ദിലീപ് പൾസർ സുനിക്ക് 70 ലക്ഷം രൂപ കൊടുത്തുവെന്നാണ് വാർത്തയിൽ പറയുന്നത്. അത് മെറ്റീരിയൽ തെളിവ് ആണ്. പണം ഡിജിറ്റലായിട്ടാണോ കൊടുത്തത്, കാശ് ആയിട്ടാണോ കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, ആരുടെ കയ്യിൽ നിന്നാണ് വാങ്ങിയത്. ഇതൊക്കെ തെളിയിക്കാൻ എളുപ്പമുളള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല.
70 ലക്ഷം രൂപ ആരും കയ്യിൽ എടുത്ത് കൊടുക്കില്ലല്ലോ. അപ്പോൾ എന്തെങ്കിലും തെളിവ് കാണണമല്ലോ. അല്ലെങ്കിൽ അവസാന നിമിഷം ദിലീപ് വിജയിക്കും എന്ന് പരക്കെ പറയപ്പെടുന്ന കേസിൽ പൾസർ സുനി നാടകം നടത്തുന്നതാണ്. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. ഗൂഢാലോചന തെളിവ് ഇല്ല. നാളെ പൾസർ സുനി പറയുകയാണ് രാഹുൽ ഈശ്വറും ഇതിന് പിന്നിലുണ്ടെന്ന്, അപ്പോൾ പോലീസിന് തന്നെ പിടിച്ച് അകത്തിടാൻ സാധിക്കില്ലല്ലോ.
ബാലചന്ദ്രകുമാർ തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞു. അതൊന്നും കോടതിയിൽ നിലനിന്നില്ല. ദിലീപ് നാല് പോലീസുകാരെ കൊല്ലും എന്നൊക്കെ പറഞ്ഞ കേസൊന്നും എവിടെയും എത്തിയില്ല എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിനെ താൻ നോക്കി വെച്ചിട്ടുണ്ട് എന്നുളള പൾസർ സുനിയുടെ ഭീഷണിയ്ക്കും രാഹുൽ ഈശ്വറിന് മറുപടി ഉണ്ട്. പൾസർ സുനിക്ക് ദേഷ്യം ദിലീപിനെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിനോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന ആരോടും സുനിക്ക് ദേഷ്യമില്ല.
പൾസർ സുനിക്ക് എന്താ രാഹുൽ ഈശ്വറിനോട് മാത്രം ദേഷ്യം. അതിന് കാരണം, പൾസർ സുനി ഇതിൽ തെറ്റുകാരനാണ് എന്നും ദിലീപ് ഇതിന് നിരപരാധിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. അത് കേരളത്തിലെ എല്ലാവർക്കും കാണാം. ജൂണിൽ ഈ കേസിന്റെ വിധി വരുമെന്നാണ് മനസ്സിലാക്കുന്നത്. പൾസർ സുനിയല്ല ആര് ഭീഷണപ്പെടുത്തിയാലും ഇതിൽ നിന്ന് മാറില്ല. സത്യം എന്താണ് എന്നതാണ് താൻ പറഞ്ഞത്.
രണ്ട് മാസത്തിനുളളിൽ അത് കാണാം. പൾസർ സുനി ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ഈ ഭീഷണിയൊന്നും തന്റെ അടുത്ത് വിലപ്പോകില്ല. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും എന്ന് തന്നെയാണ് രാഹുൽ ഈശ്വർ പറയുന്നത്.
