
Hollywood
അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ
അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ
Published on

2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ് ഓഫ് ചാവോസ് ടൂർ ആരംഭിക്കും. റാപ്പറുടെ ഏറ്റവും പുതിയ ആൽബമായ മോർ ചാവോസിന്റെ പ്രകാശനത്തിന് ശേഷമാണ് ടൂർ. ഈ ആൽബം ബിൽബോർഡ് 200-ൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ആപ്പിൾ മ്യൂസിക്കിന്റെ ഓൾ-ജെനർ ചാർട്ടിലും, സ്പോട്ടിഫൈയുടെ ഗ്ലോബൽ, യുഎസ് ചാർട്ടുകളിലും, ഹിറ്റ്സ് ടോപ്പ് 50 ലും ഇത് ഇടം നേടി. ദി ലോർഡ് ഓഫ് ചാവോസ് ടൂറിന്റെ പ്രീ-സെയിൽ ടിക്കറ്റുകൾ ഏപ്രിൽ 30 ന് വിൽപ്പനയ്ക്കെത്തും, പൊതു വിൽപ്പന മെയ് 2 ന് kencarson.xyz/tour-ൽ ആരംഭിക്കും.
30 ദിവസത്തേക്ക് നടക്കുന്ന അരീന ടൂർ ഫിലാഡൽഫിയ, ടൊറന്റോ, ബ്രൂക്ലിൻ, ബാൾട്ടിമോർ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് 2025 സെപ്റ്റംബർ 23 ഓടെ അവസാനിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്ന വിവരം.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...