Connect with us

ശോഭനയ്ക്ക് മുൻപ് പരി​ഗണിച്ചിരുന്നത് ജ്യോതികയെ, പക്ഷേ…; തുറന്ന് പറഞ്ഞ് തരുൺ മൂർത്തി

Malayalam

ശോഭനയ്ക്ക് മുൻപ് പരി​ഗണിച്ചിരുന്നത് ജ്യോതികയെ, പക്ഷേ…; തുറന്ന് പറഞ്ഞ് തരുൺ മൂർത്തി

ശോഭനയ്ക്ക് മുൻപ് പരി​ഗണിച്ചിരുന്നത് ജ്യോതികയെ, പക്ഷേ…; തുറന്ന് പറഞ്ഞ് തരുൺ മൂർത്തി

വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ ശോഭനയ്ക്ക് മുൻപ് സിനിമയിലെ നായികാവേഷത്തിനായി നടി ജ്യോതികയെ പരിഗണിച്ചിരുന്നുവെന്ന് പറയുകയാണ് തരുൺ മൂർത്തി.

ലളിത എന്ന കഥാപാത്രത്തിനായി ഞങ്ങളുടെ മനസിൽ ശോഭന തന്നെയായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാൽ അവരിലേയ്ക്ക് എങ്ങനെ എത്തുമെന്നായിരുന്നു ഞങ്ങൾ ആലോചിച്ചത്. പിന്നീട് ലാൽ സാറിനൊപ്പം ഇതുവരെ കാണാത്ത കോമ്പിനേഷൻ നോക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജ്യോതികയെ ഈ കഥാപാത്രത്തിലേക്ക് ആലോചിച്ചത്.

ജ്യോതിക മാഡത്തെ കാണുന്നതിനായി അവരുടെ വീട്ടിലേയ്ക്ക് പോയി. ഞാൻ കഥ പറഞ്ഞപ്പോൾ അവർ വളരെ എക്‌സൈറ്റഡായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം അവർക്ക് സിനിമയുടെ ഭാഗമാകാൻ സാധിക്കാതെ വരികയും ശോഭന മാഡത്തെ തന്നെ വിളിക്കാൻ തീരുമാനിക്കുകയുമായിരുന്നു എന്നാണ് തരുൺ മൂർത്തി പറഞ്ഞത്.

സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് തുടരും. കെ ആർ സുനിലിൻറെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ കെ ആർ സുനിലിന്റെ കഥയ്ക്ക് സുനിലും തരുൺമൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആർ സുനിൽ എഴുത്തുകാരൻ കൂടിയാണ്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.

More in Malayalam

Trending

Recent

To Top