ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ; വ്യാജവാർത്തയ്ക്കെതിരെ ജി വേണുഗോപാൽ

പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം തവണയും തന്റെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്.
അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍. ഇപ്പോള്‍, കാഷ്മീരിലെ സോന്മാര്ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത കേട്ടത്.
എന്റെ മോഡല്‍ സ്കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നതാണിത്. ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ..എന്നാണ് വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...