
Malayalam
പടക്കളം ഉടൻ തിയേറ്ററുകളിലേയ്ക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്
പടക്കളം ഉടൻ തിയേറ്ററുകളിലേയ്ക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് എട്ടിനാണ് പടക്കളം പ്രേഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരുടെ വിവിധ പോസ്സിലുള്ള പോസ്റ്ററുകളോടെയാണ് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരിക്കുന്നത്.
അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം. ഈ പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം.
ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഫിൻ്റെസി ഹ്യൂമർ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ ഒരുൺപ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം).
ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ – സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...