“ആ പത്രസമ്മേളനം കണ്ട എല്ലാവർക്കും ആ സംശയം ഉണ്ടായിക്കാണും.” – ഡബ്ള്യു സി സിയുടെ പത്രസമ്മേളനത്തിനെ പറ്റി സിദ്ദിഖ്
ഡബ്ള്യു സി സിയുടെ വിവാദ പത്രസമ്മേളനത്തിനു ശേഷം ‘അമ്മ സംഘടനയെ പ്രതിനിധീകരിച്ച് സിദ്ധിഖും കെ പി എ സി ലളിതയും നടത്തിയ പത്രസമ്മേളനം ചർച്ചയാകുകയാണ്.
ഡബ്യുസിസിയുടെ വാർത്താ സമ്മേളനത്തിൽ മഞ്ജു ഇല്ലാത്തതിനെ പറ്റി സിദ്ദിഖ് സംസാരിച്ചു.
‘മഞ്ജു വാരിയർ ഇപ്പോഴും ‘അമ്മ’യുടെ സജീവ പ്രവർത്തകയും അമ്മയുടെ മെംബറുമാണ്. ഞങ്ങൾ മഞ്ജു വാരിയരുമായി കാര്യങ്ങൾ സംസാരിക്കാറുണ്ട്. ഇപ്പോൾ ഒടിയൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു. പുതിയ സിനിമകളിലും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. മഞ്ജു നല്ല സുഹൃത്താണ്, അമ്മ അംഗങ്ങളുമായും വളരെ നല്ല അടുപ്പമാണുള്ളത്.’
‘ഞാനും ആലോചിച്ചു, ഡബ്ലുസിസിയുടെ പത്രസമ്മേളനത്തിൽ മഞ്ജു വരാത്തതെന്തെന്ന്. ഡബ്ലുസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം. മഞ്ജു എവിടെപ്പോയി. എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവർക്കും ആ സംശയം ഉണ്ടായിക്കാണും. മഞ്ജു വാരിയരെ മുന്നിൽ നിർത്തിയായിരുന്നല്ലോ ഡബ്ലുസിസിയുടെ തുടക്കം. എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്.’–സിദ്ദിഖ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...