Malayalam Breaking News
കൊച്ചുണ്ണി കാൽ കാശിന് കൊള്ളില്ലെന്ന് തമിഴന്റെ റിവ്യൂ !! പൊങ്കാലയിട്ട് മലയാളികൾ….
കൊച്ചുണ്ണി കാൽ കാശിന് കൊള്ളില്ലെന്ന് തമിഴന്റെ റിവ്യൂ !! പൊങ്കാലയിട്ട് മലയാളികൾ….
കൊച്ചുണ്ണി കാൽ കാശിന് കൊള്ളില്ലെന്ന് തമിഴന്റെ റിവ്യൂ !! പൊങ്കാലയിട്ട് മലയാളികൾ….
നിവിൻ പോളി, മോഹൻലാൽ എന്നിവരെ പ്രധാന താരങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിൽ നിറഞ്ഞോടുകയാണ്. മലയാളത്തിലെ ഇന്നേവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ചു മുന്നേറുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിനെതിരെ ചില ഭാഗത്ത് നിന്ന് സൈബർ ആക്രമണങ്ങളും ഉയർന്നു വരുന്നുണ്ട്.
ഇതിനിടെ ചിത്രത്തിനെതിരെ യൂട്യൂബിൽ മോശം റിവ്യൂ ഇട്ട തമിഴ്‌നാട്ടുകാരന്റെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സ് നിവിൻ ഫാൻസിന്റെയും മോഹൻലാൽ ഫാൻസിന്റെയും തെറി വിളി കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. ഒരു സ്വകാര്യ യുട്യൂബ് ചാനലാണ് മോഹൻലാൽ ഫാൻസിന്റെയും നിവിൻ ഫാൻസിന്റെയും രോഷത്തിനിരയായത്.
കൊച്ചുണ്ണി സിനിമയെ പറ്റി വളരെ മോശം റിവ്യൂ തന്നെയാണ് ഈ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് സിനിമയുമായി കൊച്ചുണ്ണിയെ കമ്പയർ ചെയ്‌ത് ഇട്ട റിവ്യൂവിൽ സിനിമ മികച്ചതാക്കാൻ സംവിധായകൻ സാധിച്ചില്ല എന്നാണ് പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും ഒരുപാട് കുറ്റങ്ങൾ ഈ ചാനലിൽ പറഞിട്ടുണ്ട്. സിനിമയെ കുറിച്ച് മോശം റിവ്യൂ ഇട്ടാലും വലിയ കുറ്റം പറയാത്തവരാണ് മലയാളികൾ. പക്ഷെ ഇഷ്ടതാരത്തെ അവഹേളിച്ചതാകാം അവരെ പ്രകോപിപ്പിച്ചത്.
Click here to see Ileana Hot Photos
Mohanlal and Nivin fans get angry against fake review
