Connect with us

മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് യുഎ സർട്ടിഫിക്കറ്റ്; ഏപ്രിൽ പത്തിന് തിയേറ്ററുകളിലേയ്ക്ക്!!

Movies

മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് യുഎ സർട്ടിഫിക്കറ്റ്; ഏപ്രിൽ പത്തിന് തിയേറ്ററുകളിലേയ്ക്ക്!!

മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് യുഎ സർട്ടിഫിക്കറ്റ്; ഏപ്രിൽ പത്തിന് തിയേറ്ററുകളിലേയ്ക്ക്!!

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു.

ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണമെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.

ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബി​ഗ് ബി ഫെയിം) ദിവ്യാപിള്ള ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം സയിദ് അബ്ബാസ്. ഛായാഗ്രഹണം. നിമേഷ് രവി.

എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – അനീസ് നാടോടി. മേക്കപ്പ്- ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു. ജെ. ഫോട്ടോ- ബിജിത്ത് ധർമ്മടം.

Continue Reading
You may also like...

More in Movies

Trending

Recent

To Top