Connect with us

സിനിമയെ സിനിമയായി കാണുക, അത് ആസ്വാദനത്തിന് ഉള്ളതാണ്; ആസിഫ് അലി

Actor

സിനിമയെ സിനിമയായി കാണുക, അത് ആസ്വാദനത്തിന് ഉള്ളതാണ്; ആസിഫ് അലി

സിനിമയെ സിനിമയായി കാണുക, അത് ആസ്വാദനത്തിന് ഉള്ളതാണ്; ആസിഫ് അലി

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്നാണ് നടൻ പറയുന്നത്. എമ്പുരാൻ വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ആസലിഫ് അലി.

സിനിമയെ സിനിമയായി കാണുക. അത് ആസ്വാദനത്തിന് ഉള്ളതാണ്. സാങ്കൽപ്പികമാണെന്ന് എഴുതി കാണിച്ചല്ലേ സിനിമ ആരംഭിക്കുന്നത്. സിനിമ എത്രത്തോളം സ്വാധീനിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. സിനിമയായാലും ചുറ്റുപാടായാലും അതെ. സോഷ്യൽ മീഡിയയ്ക്ക് ലാലേട്ടനെന്നോ ഞാനെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാൻ സാധിക്കാത്തവരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നത്.

ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയും പോലെ. അതിന്റെ വകഭേദമാണ് പലസമയത്തും കാണുന്നത്. സോഷ്യൽ മീഡിയ ആക്രമണം അനുഭവിച്ചാലെ അതിന്റെ വിഷമം മനസ്സിലാകൂ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവർക്കൊപ്പം നിൽക്കും എന്നാണ് ആസിഫ് അലിയുടെ പ്രതികരണം.

അതേസമയം, വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.

More in Actor

Trending

Recent

To Top