
Malayalam
സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
Published on

പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സൗത്ത് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു എന്നാണ് കേസ്. ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് നടപടി.
കേസിൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെസ ഷാൻ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആയിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇതുവരെ ഷാൻ ഹാജരായിട്ടില്ല.
ജനുവരി 23ന് ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് കൊച്ചിയിൽ നടത്തിയ ‘ഉയിരെ’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര, പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക കമ്പനി അനുവദിച്ചിരിന്നു.
എന്നാൽ പരിപാടിയ്ക്കായി ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പെെസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് ഷാനെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജുരാജ് പറയുന്നു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...