
Malayalam Breaking News
വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ…
വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ…
Published on

വെറുതെ സംശയിച്ചു; തെറ്റ് പറ്റിയത് എനിക്കാണ് !! പേർളിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാബുമോൻ…
ബിഗ്ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പിൽ കീരിയും പാമ്പും പോലെ കടിച്ചു കീറുന്നവരായിരുന്നു പേർളിയും സാബുമോനും. ഒരുപാട് തവണ ഇവർ ബിഗ്ബോസ് വീട്ടിനുള്ളിൽ പരസ്പരം പോരടിച്ചിട്ടുണ്ട്. പേർളിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഇഷ്ടപെടാതിരുന്ന സാബുമോൻ അതിനെതിരെ തുറന്നടിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ പേർളിയെ കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി സാബുമോൻ രംഗത്തെത്തിയിരിക്കുകയാണ്.
പേർളി – ശ്രീനിഷ് പ്രണയം വെറും കള്ളമാണെന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പറഞ്ഞിരുന്ന ആളുകളിൽ ഒരാളായിരുന്നു സാബുമോൻ. ഗെയിം ജയിക്കാൻ വേണ്ടിയുള്ള വെറും നാടകമാണ് ഈ പ്രണയമെന്ന് സാബുമോൻ പറഞ്ഞിരുന്നു. എന്നാൽ ആ വാക്കുകൾ ഇപ്പോൾ സാബുമോൻ തിരിച്ചെടുത്തിരിക്കുകയാണ്. താൻ അന്നവരെ കുറിച്ച് അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് സാബുമോൻ പറയുന്നത്. അവരുടെ പ്രണയം സത്യമാണെന്ന് തനിക്കിപ്പോൾ ബോധ്യമായെന്ന് പറയുന്ന സാബുമോൻ പേർളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനും മറന്നില്ല.
ബിഗ്ബോസ് മലയാളത്തിൽ വിജയി ആയത് സാബുമോൻ ആണെങ്കിലും ഒരുപാട് ആരാധകരെ സൃഷ്ടിച്ചത് പേർളിയും ശ്രീനിഷുമായിരുന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെ തീയതി കുറിക്കാനുള്ള തിരക്കിലാണ് ഇരുവരും. വിവാഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേർന്ന സാബുമോൻ വിവാഹത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.
Sabumon about Pearle and Sreenish
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...