
Malayalam
ദിലീപ് ഫേക്ക് ആയി മറുപടി പറഞ്ഞു മഞ്ജു സത്യന്ധമായി ആ ചോദ്യം ഒഴിവാക്കി, മനസ്സിൽ ഉള്ളത് അതുപോലെ മഞ്ജു പറഞ്ഞു; വൈറലാി അഭിമുഖം
ദിലീപ് ഫേക്ക് ആയി മറുപടി പറഞ്ഞു മഞ്ജു സത്യന്ധമായി ആ ചോദ്യം ഒഴിവാക്കി, മനസ്സിൽ ഉള്ളത് അതുപോലെ മഞ്ജു പറഞ്ഞു; വൈറലാി അഭിമുഖം
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ സംസാരിക്കവെ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയുമാണ് ചർച്ചയാവുന്നത്. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം.
ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അത് ശത്രുതയുടെ പ്രശ്നമല്ല, ദിലീപിന് അത് മനസിലാവില്ല. അയാളെ വിശ്വസിക്കുകയും സ്നേഹിക്കുകയും അത്രയും വർഷം കൂടെ ജീവിക്കുകയും ചെയ്ത വരാണ് അവർ. എത്ര നിസ്സാരമായി അയാൾ പറയുന്നു.അതായത് ദിലീപ് ഫേക്ക് ആയി മറുപടി പറഞ്ഞു മഞ്ജു സത്യന്ധമായി ആ ചോദ്യം ഒഴിവാക്കി, മനസ്സിൽ ഉള്ളത് അതുപോലെ മഞ്ജു പറഞ്ഞു. മനസ്സിലുള്ളത് മറക്കാൻ ദീലീപ് എന്തൊക്കെയോ പറഞ്ഞു, എങ്ങിനെയാണ് സാധിക്കുക സുഹൃത്തേ??
ദിലീപിന്റെ കഷ്ടകാലം, മഞ്ജുവായിരു്നനു ദിലീപിന്റെ രാശിയും ഐശ്വര്യവും എല്ലാം. ദിലീപ് പഠിച്ച കള്ളൻ തന്നെ, അഭിമുഖങ്ങളിലും നന്നായിട്ട് അഭിനയിക്കുന്നുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ പ്രണയം തന്നെ ഞെട്ടിച്ചിരുന്നുവെന്ന് സംവിധായകൻ കമലും പറഞ്ഞിരുന്നു.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാൽ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് നടി ജീജ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.
വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിക്കുന്നു.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേൾക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
മീനാക്ഷി ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നായിരുന്നു ദിലീപ് മുമ്പ് പറഞ്ഞത്. മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്.
മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
