ഉപ്പും മുളകിലും വമ്പൻ ട്വിസ്റ്റ്; നീലുവിനും ബാലുവിനുമൊപ്പം ഋഷിയും എത്തുന്നു?ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിണി!!
Published on

By
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി.
ഓണ്‍ സ്ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ നിര്‍ത്തി വച്ചിട്ടും പ്രേക്ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉപ്പും മുളകും വീണ്ടും ആരംഭിക്കേണ്ടി വന്നത്. ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്.
ഓണ്‍ സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്. ഇത്രത്തോളം മലയാളികള്‍ സ്നേഹിച്ച മറ്റൊരു ഓണ്‍ സ്ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്.
എന്നാൽ മൂന്നാം സീസണിലേക്ക് എത്തുമ്പോൾ നിരവധി മാറ്റങ്ങളാണ് സീരിയലിന് ഉണ്ടായിട്ടുള്ളത്. മുൻ സീസണുകളിലെ പ്രധാന കഥാപാത്രങ്ങളായ ബിജു സോപാനം അവതരിപ്പിച്ച ബാലുവും നിഷ സാരംഗ് അവതരിപ്പിച്ച നീലുവും വല്ലപ്പോഴും വന്നുപോകുന്ന നിലയിലാണ്. ഇടയ്ക്ക് വന്ന വിവാദങ്ങളാണോ ഇവരെയൊക്കെ അകറ്റി നിർത്തുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യം.
ഇപ്പോഴിതാ ബാലുവും നീലുവും തിരികെ വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സീരിയലിൽ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി രോഹിണി രാഹുൽ. തന്റെ കനകം എന്ന കഥാപാത്രത്തെ കുറിച്ചും രോഹിണി സംസാരിച്ചു.
രോഹിണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:- ഞാനൊരു പാലക്കാട്ടുകാരിയാണ്. പഠിച്ചത് പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു. പിന്നെ ഐടി മേഖലയിൽ ബെംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്തു. ഇന്നത്തെ കാലത്ത് പോലെ ആയിരുന്നില്ല ആ സമയത്ത്.
ജാതകവും ജ്യോത്സ്യവും ഒക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ജോലി ചെയ്യണം മുകളിലേക്ക് പോവണം എന്നൊക്കെയായിരുന്നു നമ്മുടെ മനസിൽ. എങ്കിലും അച്ഛനും അമ്മയും പറയുന്നത് എതിർക്കാറില്ല. ആളുകൾ എന്നെ തിരിച്ചറിയുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. കുഞ്ഞു മക്കളാണ് കൂടുതലും കനക ആന്റിയല്ലേ എന്നും ചോദിച്ചു വരാറുള്ളത്. തമിഴിലൊക്കെയാണ് അവർ സംസാരിക്കുക.
നീലു, ബാലു എന്നീ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് അവരുടെ തിരിച്ചുവരവിനെ കുറിച്ച് എനിക്ക് ഇപ്പോൾ ഒന്നും കൃത്യമായിട്ട് അറിയില്ല. പക്ഷേ അവർ എന്തായാലും വരുമെന്ന് തന്നെയാണ് പ്രതീക്ഷ. എങ്കിലും എപ്പോൾ വരുമെന്ന് ചോദിച്ചാൽ അറിയില്ല. എനിക്ക് ഉപ്പും മുളകിലും ഏറ്റവും ഇഷ്ടം ലച്ചുവിനെയാണ്. എനിക്ക് ഒരു മദർലി ഫീലാണ്. ആള് ഭയങ്കര സ്ലിം ആണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം അടിപൊളിയാണ്.
പിന്നെ സെറ്റിലെ എല്ലാവരും തമ്മിൽ നല്ല ബന്ധമാണ്. എല്ലാവരും നല്ല ആൾക്കാരാണ്. വളരെയധികം അടുപ്പമാണ്. എല്ലാവരും തമ്മിൽ മനസ് കൊണ്ടൊരു അടുപ്പമാണ്. ഈ സെറ്റിൽ ഒത്തിരി മിസ് ചെയ്യുന്ന ആളാണ് വിഷ്ണു, നല്ല അടുപ്പമായിരുന്നു. ഇവിടെ നിന്ന് പോയ ശേഷം അവൻ ഭയങ്കര ബിസി അല്ലേ. ഇവിടെ നിന്ന് പോയ എല്ലാരും അങ്ങനെ തന്നെയാണ്, അതിന് ശേഷം ഭയങ്കര ഉയരത്തിൽ അല്ലേ. അവൻ വരുമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എനിക്കതിൽ കൃത്യമായി ഒന്നും പറയാൻ പറ്റില്ല എന്നാണ് രോഹിണി പറഞ്ഞത്.
ഒന്നാമത്തെ സീസൺ മികച്ച വിജയമായതിനാലാണ് രണ്ടാം സീസണും അണിയറപ്രവർത്തകർ കൊണ്ടുവന്നത്. 2015 ഡിസംബർ 14നാണ് ഉപ്പും മുളകും ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പരമ്പര അവസാനിച്ചിട്ടും ഇന്നും ഓരോ എപ്പിസോഡും നിരവധിവട്ടമാണ് യുട്യൂബിൽ മാത്രം സ്ട്രീം ചെയ്യപ്പെടുന്നത്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...