Connect with us

മ​ഹാ​രാ​ഷ്ട്ര​യോ​ടു​ള്ള വി​ദ്വേ​ഷം ഗോ​വ​യി​ൽ അ​വി​ശ്വ​സ​നീ​യ​മാം​വി​ധം കൂ​ടി; മുൻ നടി അ​യേ​ഷ ടാ​കി​യ

News

മ​ഹാ​രാ​ഷ്ട്ര​യോ​ടു​ള്ള വി​ദ്വേ​ഷം ഗോ​വ​യി​ൽ അ​വി​ശ്വ​സ​നീ​യ​മാം​വി​ധം കൂ​ടി; മുൻ നടി അ​യേ​ഷ ടാ​കി​യ

മ​ഹാ​രാ​ഷ്ട്ര​യോ​ടു​ള്ള വി​ദ്വേ​ഷം ഗോ​വ​യി​ൽ അ​വി​ശ്വ​സ​നീ​യ​മാം​വി​ധം കൂ​ടി; മുൻ നടി അ​യേ​ഷ ടാ​കി​യ

പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട മുൻ നടിയാണ് അ​യേ​ഷ ടാ​കി​യ. സോഷ്യൽ മീഡിയയിൽ സജീവമായ നട പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മ​ഹാ​രാ​ഷ്ട്ര​യോ​ടു​ള്ള വി​ദ്വേ​ഷം ഗോ​വ​യി​ൽ അ​വി​ശ്വ​സ​നീ​യ​മാം​വി​ധം കൂ​ടി​യെ​ന്ന് പറയുകയാണ് നടി.

വ​ട​ക്ക​ൻ ഗോ​വ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​ബു ഫ​ർ​ഹാ​ൻ ആ​സ്മി​യും മ​ക​നും ക്രൂ​ര​മാ​യി ഉപദ്രവം ഏറ്റുവെന്നും നടി വെളിപ്പെടുത്തി. മ​ഹാ​രാ​ഷ്ട്ര സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ അ​ബു ആ​സ്മി​യു​ടെ മ​ക​ൻ ഫ​ർ​ഹാ​ൻ ആ​സ്മി​ക്കെ​തി​രെ ഗോ​വ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പൊ​തു​സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ത്ത​തി​നു​മാ​ണ് ഫ​ർ​ഹാനെതിരെ കേ​സെടുത്തിരിക്കുന്നത്. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബി​നെ പു​ക​ഴ്ത്തി​യെ​ന്ന് ആ​രോ​പി​ച്ച് വി​വാ​ദ​ത്തി​ൽ​പെ​ട്ട മ​ഹാ​രാ​ഷ്ട്ര സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ അ​ബു ആ​സ്മി​യെ ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കും​വ​രെ നി​യ​മ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

150 പേ​രോ​ളം വ​രു​ന്ന ഗോ​വ​ൻ ഗു​ണ്ട​ക​ളാ​ണ് ത​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തി​ന്റെ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും നടി ഇൻസ്റ്റാ​ഗ്രാമിലൂടെ പ​റ​ഞ്ഞു.

More in News

Trending

Recent

To Top