
Malayalam Breaking News
മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ….
മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ….
Published on

മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ….
സംവിധായകന് ശ്രീകുമാര്‍ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ ഉറച്ച് എം.ടി വാസുദേവന്‍ നായര്‍. മഹാഭാരതത്തിലെ ഭീമ സേനനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി തന്നെ രചിച്ചിട്ടുള്ള ‘രണ്ടാമൂഴം’ എന്ന നോവലിന്റെയും തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എം ടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാര്‍ മേനോന് എം ടിമായി ഇന്നാലെ കൂടിക്കാഴ്ച നടത്തി. കോഴിക്കോടുള്ള എം ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എം ടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സിനിമ എം.ടിയുടെ സ്വപ്നമാണ്. മൂന്നു വർഷത്തിനകം സിനിമ പൂർത്തിയാക്കാം എന്നും പറഞ്ഞു എം.ടിയുടെ കയ്യിൽ നിന്നും തിരക്കഥ വാങ്ങിയ ശ്രീകുമാർ നിമ്നോൻ നാലു വർഷമായിട്ടും സിനിമയോട് പ്രാരംഭ ജോലികൾ പോലും ആരംഭിക്കാത്തതാണ് എം.ടി വാസുദേവൻ നായരെ ചൊടിപ്പിച്ചത്. മറ്റേതെങ്കിലും സംവിധായകനെ വെച്ച് ഈ സിനിമ ഒരുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
MT Vasudevan Nair takes a strong stand
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...