
Bollywood
ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് മലയാളത്തിലേയ്ക്ക്; വരവ് ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെ
ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് മലയാളത്തിലേയ്ക്ക്; വരവ് ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെ
Published on

ബോളിവുഡ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നു. ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ് മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്. ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.
പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമാണ് ഈ ചിത്രത്തിനുള്ളത്. മലയാള ഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്. ഇതിനെല്ലാം അനുയോജ്യമായ ഒരു സംഗീത സംവിധായകൻ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് മെഹുൽ വ്യാമ്പിൽ എത്തപ്പെട്ടതെന്ന് സംവിധായകൻ ഗിരീഷ് വൈക്കം പറഞ്ഞു.
വലിയതാരപ്പൊലിമ ഇല്ലാതെ ചിത്രീകരിക്കുന്ന സിനിമയായതിനാൽ ഒരു പക്ഷെ അദ്ദേഹം ഈ ഓഫർ സ്വീകരിക്കുമോ യെന്ന സംശയമുണ്ടായിരുന്നു.ചിത്രത്തിൻ്റെ വിവരങ്ങൾ മനസ്സിലാക്കിയതോടെ സന്തോഷത്തോടെ അദ്ദേഹം ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
മ്യൂസിക്ക് കമ്പോസിംഗിനായി അദ്ദേഹം കൊച്ചിയിലെത്തി. റെക്കാർഡിംഗ് മുംബൈയിലുമാണ് നടത്തിയത്. അജയ് ദേവ്ഗൺ നായകനായ ഓം റൗട്ട് സംവിധാനം ചെയ്ത തൻഹാജിദ അൺ സിങ് വാര്യർ, അഭിക്ഷേക് ബച്ചൻ നായകനായി കുക്കി ഗുലാത്തി സംവിധാനം ചെയ്ത ബിഗ് ബുൾ, ആകെലി, തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മെഹുൽ വ്യാസ് ബോളിവുഡ്ഡിൽ തൻ്റെതായ ശൈലി സൃഷ്ടിച്ച സജീവ സാന്നിധ്യമാണ്.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി മികച്ച ആക്ഷൻ ത്രില്ലർ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ. ട്രൂപാലറ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. നിർമ്മാണ നിർവ്വഹണം – രാജൻ ഫിലിപ്പ്.
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...