പത്താം തീയതി ദിലീപ് രാജിക്കത്ത് നൽകിയിരുന്നുവെങ്കിൽ എന്തിനത് മറച്ചു വെച്ചു ?! ഇതെല്ലാവരും അറിഞ്ഞു കൊണ്ടുള്ള കള്ള കളികളോ ?! താരസംഘടനക്കെതിരെ പ്രതിഷേധം…
തനിക്കെതിരെ ‘അമ്മ’യില്‍ സ്വാധീനം ചെലുത്തി ചിലർ കരുനീക്കം ശക്തമാക്കുന്നു എന്ന കാര്യം അറിഞ്ഞതോടെ ഈ മാസം പത്തിന് തന്നെ നടന് ദിലീപ് അമ്മയില്‍ നിന്നും രാജി വയ്ക്കാനുള്ള കത്ത് പ്രസിഡന്റ് മോഹൻലാലിന് കൈമാറിയിരുന്നതായി സൂചന. എന്നാല്‍ താരസംഘടനക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയപ്പോഴാണ് ദിലീപ് രാജി വെച്ചിരുന്നതായി വാർത്തകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ബന്ധപ്പെട്ട് നടന് ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് ‘അമ്മ’യുമായി WCC നടത്തിയ ചര്‍ച്ചയില്‍ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ആരോപിച്ചു. ഇന്നലെ നടന്ന വാർത്ത സമ്മേളത്തിൽ മറ്റു പല ആരോപണങ്ങളും നടിമാർ ഉന്നയിച്ചിട്ടുണ്ട്.
ലൈഗികപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സംഘടന നടത്തുന്നതെന്നും ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടുന്നില്ലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച് നടിയാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടു പോലും പ്രതിക്കെതിരെ ചെറുവിരൽ സംഘടനയിലെ ധൈര്യം കാണിച്ചില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.
ഇതിനിടെ പത്താം തീയതി ദിലീപ് രാജിക്കത്ത് നൽകിയിരുന്നുവെങ്കിലും ഇത്ര കാലം എന്ത് കൊണ്ട് മറച്ചുവെച്ചു എന്ന രീതിയിൽ ചില സംശയഃ പ്രകടനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. ‘അമ്മ’ ഭാരവാഹികളും ദിലീപും തമ്മിലുള്ള ഒത്തുകളിയാണ് ഈ സംഭവങ്ങൾ എന്നാണ് ഈ കൂട്ടരുടെ ഭാഷ്യം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...