
Actor
ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗം; 15 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്ര ആനയെ നടയ്ക്കിരുത്തി സുൽ ഷെട്ടി
ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗം; 15 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്ര ആനയെ നടയ്ക്കിരുത്തി സുൽ ഷെട്ടി

യന്ത്ര ആനയെ നടയ്ക്കിരുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. കർണാടകയിലെ ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് ആണ് ആനയെ നൽകിയത്. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പെറ്റയും (പീപ്പിൾ ഓഫ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അൺലിമിറ്റഡ് പ്ലസ് ആക്ഷൻ) യന്ത്ര ആനയെ സമർപ്പിക്കാൻ വഴിയൊരുക്കിയത്.
ആനകളുടെ ക്ഷേമത്തിനും ഭൂമിയ്ക്കും വേണ്ടി. ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പരമ്പരാഗത ആചാരങ്ങളിലും ചടങ്ങുകളിലും ഏർപ്പെടാൻ നമ്മെ അനുവദിക്കുന്ന ഈ സുപ്രധാന പദ്ധതിയിൽ പെറ്റ ഇന്ത്യയുമായും ക്യുപയുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് സുനിൽ ഷെട്ടി കുറിച്ചത്.
15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് സുനിൽ ഷെട്ടി സമർപ്പിച്ചത്. ഉമാമഹേശ്വര എന്നാണ് യന്ത്ര ആനയ്ക്ക് പേരിട്ടിരിക്കുന്നത്. 11 അടി ഉയരമുണ്ട് ആനയ്ക്ക്. ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ഭാഗമായി യന്ത്ര ആനകളെ സമർപ്പിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....