ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്.
എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ വ്‌ളോഗിലൂടെ എലിസബത്ത് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നേരത്തെ, ഡിപ്രഷനിലാണെന്നും, ഇപ്പോൾ നാട്ടിലേയ്ക്ക് തിരികെ വന്നു എന്നും എലിസബത്ത് പറഞ്ഞിരുന്നു. പുതിയ വീഡിയോയിലും ഡിപ്രഷനെക്കുറിച്ചായിരുന്നു സംസാരിച്ചത്. മമ്മിയാണ് വീഡിയോ എടുത്ത് തരുന്നത്. ഇവൾ ഇനി എന്തെങ്കിലും പറയുമോ എന്ന ടെൻഷനിലാണ് മമ്മി. ഞാൻ എന്തെങ്കിലും പറയുമോ എന്ന പേടിയാണ്.
ഡിപ്രഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. വേറെയൊന്നുമല്ല, മമ്മി പേടിക്കേണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു. നേരത്തെ എനിക്ക് ഉറക്കം കുറവായിരുന്നു. ഓയിൽ മസാജൊക്കെ ചെയ്ത് കുളിച്ചപ്പോൾ അതില് മാറ്റമുണ്ടായി. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് പാട്ടൊക്കെ കേട്ട് ഇപ്പോൾ മനസ് കൂളാക്കുന്നുണ്ട്. നല്ല സിനിമകളും കാണുന്നുണ്ട്. അടുത്തിടെ കണ്ട സിനിമയെക്കുറിച്ചും എലിസബത്ത് സംസാരിച്ചിരുന്നു.
ഡാഡിക്ക് കുറച്ചുദിവസം മുൻപൊരു ഹോസ്പിറ്റൽ എമർജൻസി വന്നിരുന്നു. ഹാർട്ട് ബ്ലോക്കിന് സർജറി ചെയ്തിരുന്നു. ആളിപ്പോൾ ഓക്കെയായി. ആൾക്ക് എന്തെങ്കിലും സംഭവിക്കുമോ, സംഭവിച്ചാൽ എന്താവും കാര്യങ്ങൾ. ചേട്ടൻമാർ സെറ്റിലാണ്, അവരുടെ കാര്യം കുഴപ്പമില്ല, പിന്നെയുള്ളത് ഞാനാണ്. എന്റെ കാര്യം എന്താവും. പഠിപ്പ് നിർത്തി ഞാൻ തിരിച്ച് വരേണ്ടി വരുമോ.
കുടുംബം നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. പല സ്ഥലത്തുള്ള ആൾക്കാരുമുണ്ട്. അതൊക്കെ ഞങ്ങൾ അറിയുന്നുണ്ട്. ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ സങ്കടം തോന്നുമായിരുന്നു. ഇപ്പോൾ ശീലമായി. ഞാൻ ചാവണം എന്നൊക്കെ ആൾക്കാർ വിചാരിക്കുമോ എന്നായിരുന്നു ഡാഡിയുടെ ചോദ്യം. കോളേജ് പ്രൊഫസറായിരുന്നു ഡാഡി.
സാറേ, ഞങ്ങളെ ഓർക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ച് ആളുകൾ സംസാരിക്കാൻ വരുന്നത് കാണാറുണ്ട്. മോശം കാര്യങ്ങളൊന്നും ഡാഡി ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങൾ മൂന്നുപേരെ ഡോക്ടറാക്കി എന്ന ഒരു കുറ്റമേ ഡാഡി ചെയ്തിട്ടുള്ളൂ. അതിന് ശേഷം നല്ല രീതിയിൽ അവരെ സെറ്റിലാക്കി. തലതിരിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വഴിതെറ്റിപ്പോയ ആൾ ഞാനാണ്.
അച്ഛനെന്ന നിലയിൽ എപ്പോഴും എല്ലാ കാര്യത്തിലും സപ്പോർട്ടുമായി കൂടെയുണ്ട്. എന്റെ അവസ്ഥയിൽ അവളും സങ്കടപ്പെടുകയാണല്ലോ എന്നോർത്ത് വരെ ഡാഡി വിഷമിക്കുന്നുണ്ട്. അങ്ങനെയുള്ള ആളാണ് എന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. ഇപ്പോഴത്തെ പ്രശ്നങ്ങളില് നിന്നെല്ലാം മാറാനായി ഒരു കല്യാണം കഴിച്ചൂടേ എന്ന ചോദ്യത്തിന് ഇനി ധൈര്യമില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി.
അടുത്തിടെ തന്റെ പോസ്റ്ററുകൾക്ക് താഴെ വന്ന മോശം കമന്റുകളെ കുറിച്ചും എലിസബത്ത് പറഞ്ഞിരുന്നു. എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട. നെഗറ്റീവ് കമന്റുകൾ ഒരുപാടുണ്ട്.
ഞാൻ അത്രയും മോശപ്പെട്ട അവസ്ഥയിൽ നിന്നും ചതിക്കപെട്ട അവസ്ഥയിൽ നിന്നും വളരെ സങ്കടകരമായ അവസ്ഥയിൽ നിന്നൊക്കെ മുമ്പിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാണം കെടുന്നതിന്റെ മാക്സിമം അവസ്ഥയിൽ നാണം കെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും നാണം കെട്ട് ഇൻസൾട്ടഡായി. അങ്ങനെ കുറെ ബോഡിഷെയ്‌മിങ്ങും വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നുമാണ് എലിസബത്ത് പറഞ്ഞത്.