
Movies
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ

നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രത്തന്റെ നിർമാണം. നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിക്കൊണ്ടാണ് ശരത് ചന്ദ്രൻ, തൻ്റെ ആദ്യ ഫീച്ചർ ഫിലിം ഒരുക്കുന്നത്.
മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ അറുപിശുക്കനായ ഔസേപ്പ് എന്ന കഥാപാത്രമായി വിജയരാഘവൻ എത്തുമ്പോൾ കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നു.
മൂന്ന് ആൺമക്കളുള്ള ഔസേപ്പ് മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം അദ്ദേഹത്തന്റെ ക്യയിൽ തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയായി. ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി മാറുകയാണ് ഔസേപ്പിൻ്റെ തറവാട്.
ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത്? മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്,അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ – ഫസൽ ഹസൻ. സംഗീതം -സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ. എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈൻ. അർക്കൻ എസ്. കർമ്മ. മേക്കപ്പ് – നരസിംഹസ്വാമി. കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്, സുശീൽ തോമസ്. ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ – ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ – സിൻജോ ഒറ്റത്തെക്കൽ. കുട്ടിക്കാനം, ഫോട്ടോ – ബിജിത്ത് ധർമ്മടം. പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നുവെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...