
Malayalam
മാധവിന്റെ സിനിമയ്ക്ക് അമ്മ രാധികാ സുരേഷ് ഗോപി തിരി തെളിച്ചു; ആശംസകളുമായി ആരാധകർ
മാധവിന്റെ സിനിമയ്ക്ക് അമ്മ രാധികാ സുരേഷ് ഗോപി തിരി തെളിച്ചു; ആശംസകളുമായി ആരാധകർ
Published on

മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ കുടുംബം മുഴുവൻ സന്തോഷത്തിലാണ്. ഭാഗ്യ സുരേഷിന്റെ വിവാഹവും സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയവുമെല്ലാം ആഘോഷമാക്കിയിരുന്നു. മാത്രമല്ല, ഇവരുടെയെല്ലാം വിശേഷങ്ങൾ വൈറലായി മാറാറുണ്ട്.
അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ് അദ്ദേഹത്തിന്റെ മക്കളായ ഗോകുലും മാധവും. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. ഇപ്പോഴിതാ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ” അങ്കം അട്ടഹാസം” ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങിയിരിക്കുകയാണ്.
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങിൽ രാധികാ സുരേഷ് ഗോപി തിരി തെളിച്ചാണ് തുടക്കം കുറിച്ചത്. മാധവിന്റെ പുതിയ തുടക്കത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. അമ്മയുടെ അനുഗ്രഹത്തോടെ തന്നെ തുടക്കം ആയല്ലോ… മകന്റെ ജീവിതത്തിൽ ഉയർച്ചകളുണ്ടാകട്ടെ, ആശംസകൾ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വളരെ ആലോചിച്ചാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയതെന്നാണ് മാധവ് പറയുന്നത്.
എന്റെ വീട്ടിലേക്ക് എത്തിയ അന്നം സിനിമയിലൂടെ വന്നതാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിച്ച് വളർന്നതെല്ലാം സിനിമയിലൂടെ വന്ന പൈസയാണ്. അങ്ങനെയുള്ളതുകൊണ്ട് അഭിനയമെന്ന പ്രൊഫഷനോട് തനിക്കെന്നും റെസ്പെക്ടുണ്ടാകുമെന്നും മാധവ് പറഞ്ഞു. സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു.
22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ് എന്നും താരം പറഞ്ഞിരുന്നു.
തന്റെ പ്രണയത്തെ കുറിച്ചും മാധവ് പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം.
ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്. ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്.
വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ. അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും എന്നും മാധവ് പറഞ്ഞു.
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്താര പരിവേഷങ്ങള്ക്കപ്പുറം മലയാളികള് ഹൃദയത്തോട് ചേര്ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...