
Malayalam
മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രെയിലർ പുറത്ത് വിട്ട് പ്രിഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും
മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രെയിലർ പുറത്ത് വിട്ട് പ്രിഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും
Published on

ജീവിതം എന്നു പറഞ്ഞാലേ..ഒരു ടാറിട്ട റോഡു പോലെയാണ് അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും. ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥയുടെ മുഹൂർത്തങ്ങൾ ഓർമ്മപ്പെടത്തുന്ന താണ് മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ട്രെയിലർ.
പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.
മലയാളത്തിലെ യൂത്ത് ലെജൻ്റുകളായ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ യാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
ട്രാൻസ്പോർട്ട് ബസ്സിലെ കൺടക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തിൻ്റെ മുമ്പിൽ വീർപ്പുമുട്ടുന്ന ഭർത്താവിൻ്റേയും അതിനിടയിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കൊച്ചു കൊച്ചു രസാവഹമായമുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം ഗൗരവമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ.
ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി ,മ്പിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജക്സൻ ആൻ്റെണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം – സഹസ് ബാല. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യും – ഡിസൈൻ അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ മാവേലിക്കരാ പ്രതീഷ് മാവേലിക്കര. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളിലെത്തും. ഡ്രീം ബിഗ് ഫിലിംസ് ആണ്പ്രദർശനത്തിനെത്തിക്കുന്നത്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...