രണ്ടാമൂഴം ശ്രീകുമാർ മേനോൻ തന്നെ ചെയ്യുമെന്ന് ഉറപ്പില്ലെന്ന് ബി.ആർ ഷെട്ടി !! സംവിധായകനെ മാറ്റി സിനിമ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്…
മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ തന്റെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി തയാറാക്കിയ തിരക്കഥയില്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ഭീമനായി എത്തുന്ന രണ്ടാമൂഴം പ്രഖ്യാപിച്ചിട്ട് കാലമേറെയായി.
എന്നാൽ 1000 കോടി ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം നടക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. തിരക്കഥ സിനിമയാക്കുന്നതില്‍ ആത്മാര്‍ത്ഥമായ സമീപനം വി.എ ശ്രീകുമാർ മേനോൻ കാണിച്ചില്ലെന്നും വർഷം നാല് കഴിഞ്ഞിട്ടും ഇത് വരെ സിനിമ തുടങ്ങാത്തതിനാൽ തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ നിർമ്മാതാവ് ബി.ആര് ഷെട്ടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ പ്രതീകരണത്തിലാണ് ഇങ്ങനെ ഒരു സൂചന ഉള്ളത്.
1000 കോടി മുതല്‍ മുടക്കില്‍ രണ്ടാമൂഴം എന്ന പേരില്‍ മലയാളത്തിലും മഹാഭാരത എന്ന പേരില്‍ മറ്റ് ഭാഷകളിലും ചിത്രമൊരുക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. രണ്ട് ഭാഗങ്ങളായി ചിത്രമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിനു ശേഷം കാര്യമായ ഒരു ചലനവും രണ്ടാമൂഴത്തില്‍ ഉണ്ടായിട്ടില്ല.
“കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്നമല്ല.” – ബി.ആര് ഷെട്ടി അഭിമുഖത്തിൽ പറഞ്ഞു. വി.എ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് “അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല” എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...