
Actress
അത് എന്റെ അമ്മയുടെ വെഡ്ഡിങ് സാരി, ഞാൻ ഈ സാരി അമ്മയുടെ കയ്യിൽ കണ്ടപ്പോൾ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങിയതാണ്; കീർത്തി സുരേഷ്
അത് എന്റെ അമ്മയുടെ വെഡ്ഡിങ് സാരി, ഞാൻ ഈ സാരി അമ്മയുടെ കയ്യിൽ കണ്ടപ്പോൾ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങിയതാണ്; കീർത്തി സുരേഷ്

മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ചിരിക്കുകയാണ് നടി. തമിഴിലും തെലുങ്കിലുമെല്ലാമായി തിളങ്ങി നിൽക്കുകയാണ് താരം. ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു കീർത്തിയും ആന്റണി തട്ടിലിന്റെയും വിവാഹമെങ്കിലും ഇപ്പോഴും ഇവരുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ കൂടുതൽ ചിത്രങ്ങളുമായി കീർത്തി വീണ്ടും സോഷ്യൽ മീഡിയിയൽ എത്തിയിരിക്കുകയാണ്. കീർത്തി സുരേഷിന്റെ കല്യാണ സാരിയാണ് ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ശ്രദ്ദ പിടിച്ച് പറ്റിയത്. താലികെട്ടിന് മഞ്ഞയിൽ പച്ച നിറത്തിലുള്ള ബോഡർ ഉള്ള കാഞ്ചീവരം സാരിയാണ് കീർത്തി ധരിച്ചിരുന്നത്.
എന്നാൽ പ്രീ വെഡ്ഡിങിന് ധരിച്ച സാരി സ്‌പെഷ്യലാണ് എന്ന് കീർത്തി നേരത്തെയും സൂചിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് പിന്നീട് പറയാം എന്ന് കരുതിയിരുന്നതായി നേരത്തെ കീർത്തി പറഞ്ഞിരുന്നു. പക്ഷേ അപ്പോൾ തന്നെ ആ സാരിയ്ക്ക് പിന്നിലുള്ള കഥ നടി വെളിപ്പെടുത്തിയിരുന്നു. പ്രി വെഡ്ഡിങിന് ധരിച്ച മെറൂൺ സാരി അമ്മ മേനക സുരേഷിന്റെ കല്യാണ സാരിയാണ്. മൂപ്പത് വർഷത്തിലേറെയായി അമ്മ ഭദ്രമായി സൂക്ഷിച്ച സാരി തന്നെ ചെറിയ ചില മിനുക്കുപണികൾ നടത്തി കീർത്തി എടുക്കുകയായിരുന്നു.
താലികെട്ടിനുശേഷം ഡ്രസ് ചെയ്ഞ്ച് ചെയ്തപ്പോൾ എടുത്തതാണ് മെറൂൺ നിറത്തിലുള്ള സാരിയിലുള്ള ഫോട്ടോകൾ. അത് എന്റെ അമ്മയുടെ വെഡ്ഡിങ് സാരിയാണ്. അമ്മ ആ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. അമ്മയുടെ കല്യാണ സാരി എന്റെ വിവാഹമായപ്പോൾ ഞാൻ നവീകരിച്ച് എടുത്തു.
വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത അനിത തന്നെയാണ് ഈ സാരിയും എനിക്ക് നവീകരിച്ച് തന്നത്. മുപ്പത് വർഷത്തിലേറെ പഴക്കമുള്ള സാരിയാണ്. ഞാൻ ഈ സാരി അമ്മയുടെ കയ്യിൽ കണ്ടപ്പോൾ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങിയതാണ്. ഈ പഴയ മോഡൽ സാരി നിനക്ക് എന്തിനാണ് എന്നാണ് അമ്മ ചോദിച്ചത് എന്നുമാണ് കീർത്തി വെളിപ്പെടുത്തിയിരുന്നത്.
നേരത്തെ മലയാളി സ്‌റ്റൈലിൽ നടന്ന വിവാഹ പാർട്ടിയുടെ ചിത്രങ്ങളുമായി കീർത്തി സുരേഷ് വന്നിരുന്നു. ഞങ്ങളിലെ നാടൻ മലയാളികളെ പുറത്തെടുത്തപ്പോൾ എന്ന് പറഞ്ഞാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.ഗോൾഡ് നിറത്തിലുള്ള ധാവണയിൽ കേരളീയ ട്രഡീഷണൽ ആഭരണങ്ങൾ ധരിച്ചാണ് കീർത്തി എത്തിയത്, കുർത്തയും മുണ്ടും ധരിച്ച് ആണ് ഭർത്താവ് ആന്റണി തട്ടിലും എത്തിയത്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമായിരുന്നു.
നേരത്തെ ഭർത്താവിന്റെ ഒരു ചിത്രം പോലും എവിടെയും പങ്കിട്ടിട്ടില്ലായിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ആണ് താരത്തിനെതിരെ നടന്നതും. മാർക്കറ്റിങ് തന്ത്രം എന്നു പോലും പലരും വിമർശിച്ചിരുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ പ്രൈവസി മാനിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായി കാണുന്ന ആളാണ് കീർത്തിയെന്ന് നടിയുടെ വാക്കുകളിൽ നിന്നും തന്നെ വ്യക്തവുമാണ്.
കീർത്തിയുടെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തിൽ ഇക്കാര്യം വളരെ വ്യക്തമായി തന്നെ നടി പറയുന്നുണ്ട്. ആളത്ര നാണക്കാരൻ ഒന്നുമല്ല, നേരിട്ട് മീഡിയാസിന് മുൻപിൽ വരുന്നില്ലെന്ന് മാത്രം എന്നാണ് കീർത്തി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ സ്വഭാവം എനിക്ക് അറിയുന്നതുകൊണ്ടുതന്നെ ആണ് ഞാൻ നിർബന്ധിക്കാത്തതും. ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ മീഡിയയ്ക്ക് മുൻപിൽ എത്തിക്കില്ല.
എനിക്ക് മീഡിയാസ് ഒരു ശീലമാണ് എന്നാൽ അദ്ദേഹം അങ്ങനെ ഉള്ള ഒരാൾ അല്ല. ഞാൻ ആ പ്രൈവസിയെ മാനിക്കുന്നു എന്നാണ് കീർത്തി സുരേഷ് പറഞ്ഞത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...