ഫെബ്രുവരി 4- നായിരുന്നു ലോക കാന്‍സര്‍ ദിനം. ഈ ദിവസത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ ആയിരുന്നു ആരോഗ്യം ആനന്ദം. മഞ്ജു വാര്യർ ആയിരുന്നു ക്യാംപെയിനിന്റെ ഗുഡ് വില്‍ അംബാസഡര്‍.
മാത്രമല്ല നേരത്തെ തന്നെ കാൻസറിന് എതിരെയുള്ള പോരാട്ടത്തിലൂടെ ജീവിതം തിരികെ പിടിച്ച തന്റെ അച്ഛനെയും അമ്മയേയും കുറിച്ച് മഞ്ജു നടത്തിയ പ്രസംഗം വലിയ ചർച്ചയായി മാറിയിരുന്നു.
അതിനൊപ്പം തന്നെ വീണ മാമുമായി തനിക്ക് വർഷങ്ങൾ ആയുള്ള ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം മഞ്ജു പറയുകയുണ്ടായി. ഇപ്പോഴിതാ വീണ ജോർജ് പങ്കിട്ട ഒരു കുറിപ്പും അതിന് മഞ്ജു നൽകിയ നന്ദിയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വീണ ജോർജ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടന വേദി… ബഹു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനവും എന്റെ അധ്യക്ഷ പ്രസംഗവും, ഗുഡ് വില്‍ അംബാസഡര്‍ പ്രിയപ്പെട്ട മഞ്ജു വാര്യരുടെ പ്രസംഗവും പ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ. എംവി പിള്ള സാറിന്റെ പ്രസംഗവും കഴിഞ്ഞ് ആശംസാ പ്രസംഗങ്ങള്‍ നടക്കുകയാണ്.
ടാഗോര്‍ തീയറ്റിലെ ബാല്‍ക്കണിയുള്ള വലിയ ഓഡിറ്റോറിയം. പുറകില്‍ നിന്നും പത്ത് നിര മുന്നിലാണ് അവര്‍ ഇരുന്നത്…. തിരുവനന്തപുരം കോര്‍പറേഷനിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. മഞ്ജു എന്റടുത്ത് പറഞ്ഞു ‘അവര്‍ക്ക് ഒരു ഫോട്ടോ എടുക്കണമെന്ന് പറയുന്നു’.
ഞാന്‍ പറഞ്ഞു ‘അതിനെന്താ തീര്‍ച്ചയായും എടുക്കാം. അവരെ വിളിക്കട്ടെ.’ ‘അതിന് കഴിയുമോ ബുദ്ധിമുട്ടാകുമോ’ മഞ്ജു. ഞാന്‍ പറഞ്ഞു ‘ഇല്ലില്ല…’ അവരെ കൈയ്യുയര്‍ത്തി വിളിച്ചു. അവര്‍ സ്റ്റേജിന്റെ മുന്‍ഭാഗത്തേയ്ക്ക് ഇറങ്ങി വന്നു. അവരെ സ്റ്റേജിലേക്ക് കടത്തി വിടാന്‍ ഞാന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞു. അവര്‍ സന്തോഷത്തോടെ കയറി വന്നു.
ഏറെ സന്തോഷത്തോടെ സ്നേഹാര്‍ദ്രതയോടെ മഞ്ജു അവരോട് സംസാരിച്ചു… സിനിമാ ചിത്രീകരണ വേളയില്‍ പരിചയപ്പെട്ട ഒരു ചേച്ചിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണ സമയത്തെ പരിചയം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മഞ്ജു സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്നു!!! ചിരപരിചിതരപ്പോലെ സന്തോഷം പങ്കിടുന്നു… സെലിബ്രിറ്റിയുടെ ഭാവമോ പരിവേഷമോ ഒരിക്കല്‍ പോലും ഇല്ലാത്ത പ്രതിഭാധനയായ അഭിനേത്രി. കൗതുകത്തോടെ ഓര്‍ത്തു. അതുകൊണ്ടാണ് പ്രിയപ്പെട്ട മഞ്ജു, കേരളം മഞ്ജുവിനെ ഇത്ര സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....