
Movies
തിയേറ്ററുകൾ ഇളക്കി മറിക്കാൻ തലയും പിള്ളേരും വീണ്ടും വരുന്നു; ഛോട്ടാ മുംബൈ റീ റിലീസിന്!
തിയേറ്ററുകൾ ഇളക്കി മറിക്കാൻ തലയും പിള്ളേരും വീണ്ടും വരുന്നു; ഛോട്ടാ മുംബൈ റീ റിലീസിന്!
Published on

2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ഇന്നും പ്രേക്ഷകർ തലകുത്തി മറിഞ്ഞ് ചിരിക്കുന്ന ചിത്രത്തിന്റെ ഓരോ തമാശ ഡയലോഗുകളും ആരാധകർക്ക് കാണാപാഠമാണ്.
ഇപ്പോഴിതാ തലയും പിള്ളേരും വീണ്ടും തിയേറ്ററുകളെ ഇളക്കി മറിക്കാനെത്തുകയാണ്. ചിത്രം റീറിലീസിന് ഒരുങ്ങുന്നതായുള്ള വിവരം മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് പങ്കുവെച്ചത്. അതേസമയം സമൂഹ മാധ്യമത്തിലെ ഒരു കമന്റിനു മറുപടിയായിട്ടാണ് നിരഞ്ജ് ഇക്കാര്യം അറിയിച്ചത്.
നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ 4 കെയിൽ റിലീസ് ചെയ്യുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഛോട്ടാ മുംബൈ റി റിലീസ് ഹാപ്പനിങ്’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി.
വർഷങ്ങൾക്ക് മുൻപ് സൂപ്പർ ഹിറ്റായ മാറിയ നിരവധി സിനിമകളാണ് ഇത്തരത്തിൽ രണ്ടാമതും തിയറ്ററുകളിൽ എത്തിക്കുന്നത്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ മോഹൻലാൽ ചിത്രങ്ങളും റീ റിലീസ് ചെയ്തിട്ടുണ്ട്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി.ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ‘ഛോട്ടാ മുംബൈ’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...