
Hollywood
ന്യുമോണിയ ബാധിച്ച് തായ്വാൻ നടി ബാർബി ഹ്സു അന്തരിച്ചു
ന്യുമോണിയ ബാധിച്ച് തായ്വാൻ നടി ബാർബി ഹ്സു അന്തരിച്ചു
Published on

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത തായ്വാൻ നടി ബാർബി ഹ്സു(48) അന്തരിച്ചു. ദക്ഷിണ കൊറിയൻ ഗായകനും ഡിജെയുമായ കൂ ജങ് യുപ് ആണ് ബാർബിയുടെ ഭർത്താവ്. ജപ്പാനിൽ അവധിയാഘോഷത്തിനിടെയാണ് ഇവർക്ക് ന്യുമോണിയ പിടിപെട്ടത്. തുടർന്ന് വളരെപ്പെട്ടെന്ന് തന്നെ ആരോഗ്യവില ഗുരുതരമാകുകയായിരുന്നു.
ഇതിന്റെ ചികിത്സയിൽ കഴിയവെയാണ് ആരോഗ്യ നില കൂടുതൽ വഷളാകുന്നതും മരണം സംഭവിക്കുന്നതും. നടിയുടെ സഹോദരിയും ഭർത്താവും വിയോഗ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
നമ്മുടെ കുംടുംബം അവധിയാഘോഷിക്കുന്നതിനായി ജപ്പാനിൽ എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട സഹോദരി, അവൾ പകർച്ചപനിയ്ക്ക് പിന്നാലെ ബാധിച്ച ന്യുമോണിയെ തുടർന്ന് ഞങ്ങളെ വിട്ടുപോയി എന്നാണ് ബാർബിയുടെ സഹോദരി ദീ ഹ്സു പറഞ്ഞത്.
2022-ലാണ് ബാർബി ഹ്സു ഡി.ജെ കൂ ജങ് യുപിനെ വിവാഹം കഴിക്കുന്നത്. 1998ൽ ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ വേർപിരിഞ്ഞു. പിന്നീട് നടി ചൈനീസ് വ്യവസായിയെ വിവാഹം ചെയ്തു.
11 വർഷത്തിന് ശേഷം ഈ ബന്ധം വിവാഹമോചനത്തിൽ എത്തുകയായിരുന്നു. 2021-ൽ ഇവർ ഡിവോഴ്സായി. രണ്ടുമക്കൾക്കൊപ്പം കഴിഞ്ഞിരുന്ന അവർ ഡിജെ കൂവിനെ 23 വർഷത്തിന് ശേഷം കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....