
Malayalam
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രവുമായ ഇന്ദ്രജിത്ത്; ധീരം ചിത്രീകരണം ആരംഭിച്ചു
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രവുമായ ഇന്ദ്രജിത്ത്; ധീരം ചിത്രീകരണം ആരംഭിച്ചു

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്. ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ ഇതുവരെ കാണുകയും, കേൾക്കുകയും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു പുതിയ സിനിമക്കു തുടക്കം കുറിക്കുകയാണ് ധീരം എന്ന ചിത്രം.
ജനുവരി 15 ന് കോഴിക്കോട് വെച്ച് ചിത്രം ആരംഭിച്ചു. കോഴിക്കോട് ബീച്ചിലെ ഫിഷറീസ് വകുപ്പിൻ്റെബിൽഡിം ഗിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭി ച്ചത്. ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ്.ടി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ്.എം.എസ്. ഹാരിസ് അമ്പഴത്തിങ്കൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബേബി മീനാക്ഷി ജിതിൻ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സാഥ്വിക് സുഗന്ധ് ഫസ്റ്റ് ക്ലാപ്പും നൽകി.’ നേരത്തേ അണിയറ പ്രവർത്തകർ ഭദ്രദീപം തെളിയിച്ചു.
കഥയിലും അവതരണത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു ഇൻവസ്റ്റിഗേഷൻ പാറ്റേണാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണകഥകളിൽ പ്രേക്ഷകൻ്റെ മുൻവിധികളെ പാടെ തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ധീരം. ഇന്ദ്രജിത്ത് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ദിവ്യ പിള്ള, അജു വർഗീസ്, രൺജി പണിക്കർ, നിഷാന്ത് സാഗർ, സൂര്യ, റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ഒരേ മുഖം, പുഷ്പകവിമാനം, പടക്കുതിര എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു. എസ്. നായരും സന്ധിപ് സദാനനന്ദനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് എന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.
കോ – പ്രൊഡ്യൂസർ – ഹബീബ് റഹ്മാൻ. സംഗീതം – മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം – സൗഗന്ധ് എസ്.യു. എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം- സാബുമോഹൻ. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും – ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്’ നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ. പ്രൊജക്റ്റ് ഡിസൈനർ – ഷംസുവപ്പനം, പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ – എക്സിക്കുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...