
Malayalam
അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണ് എന്ന് കോടതി, ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും!
അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണ് എന്ന് കോടതി, ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും!

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. അതിനാൽ ചൊവ്വ വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
എന്നാൽ പരാമർശം ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറഞ്ഞു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു.
ഒരു വ്യക്തി എന്റെ പുറകെ നടന്ന് ആക്രമിക്കുകയാണ്. അത് നിയമസംവിധാനത്തെ വെല്ലുവിളിക്കലാണ്. അതിനാലാണ് കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകുന്നതെന്നാണ് ഹണി റോസ് പറഞ്ഞത്. ഒത്തിരി പ്രമുഖർ വിളിച്ച് സൂക്ഷിക്കണം എന്ന് പറഞ്ഞു. അപായപ്പെടുത്താൻ പോലും സാധ്യതയുള്ള വ്യക്തിയാണെന്നും പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണ് പരാതിയുമായി മുന്നോട്ട് പോവുക എന്നത്. സമൂഹത്തിന്റെ പല തട്ടിൽ നിന്നും ഉന്നതരായ വ്യക്തികൾ വിളിച്ചു.
അത് സന്തോഷം നൽകുന്ന കാര്യമാണ്. മുഖ്യമന്ത്രിയെ എന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. സർക്കാരിലും പൊലീസ് വകുപ്പിലും വിശ്വാസമുണ്ട്. സഹപ്രവർത്തകരും അമ്മയും ഡബ്ല്യുസിസിയും ഫെഫ്കെയും നിർമ്മാതാക്കളുടെ സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും വിളിച്ച് ഒപ്പമുണ്ടാകും എന്നറിയിച്ചു. ഏറ്റവും സന്തോഷം സാധാരണക്കാരായ വീട്ടമ്മമാർ കെട്ടിപ്പിടിച്ച് മോളെ നന്നായി, ഇത് വേണമായിരുന്നു എന്ന് പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു അനുഭവം. അതിൽ ഒരുപാട് സന്തോഷം തോന്നുണ്ടെന്നുമാണ് താരം പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...