മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈൻ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
ഇപ്പോഴിതാ പൊലീസ് വേഷത്തിൽ നിൽക്കുന്ന നടനെ കണ്ട് പൊലീസ് പട്രോളിംഗാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്ക്. എടപ്പാൾ പൊന്നാനി റോഡിലാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗിനായി ഷൈൻ ടോം ചാക്കോ റോഡിനരികിൽ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവ് അതുവഴി വരുന്നത്.
തുടർന്ന് പോലീസ് വേഷത്തിൽ ഷൈനിനെനെ കണ്ടതോടെ പൊലീസ് പട്രോളിംഗാണെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്കിട്ടു. തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് പൊടുന്നനെ റോഡിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കുറച്ച് നേരം അവർക്കൊപ്പം ചെലവഴിച്ച ശേഷം യുവാവിനും സുഹൃത്തുക്കൾക്കുമൊപ്പം സെൽഫി എടുത്താണ് ഷൈൻ ടോം ചാക്കോയും അണിയറ പ്രവർത്തകരും മടങ്ങിയത്. ഈ വിവരത്തിന് പിന്നാലെ നിരവധി പേരാണ് സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...