മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീർത്തി സുരേഷ്. സിനിമ ലോകത്ത് നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച നടി ഇപ്പോൾ മികച്ച കയ്യടി നേടുകയാണ്.
നേരത്തെ നടി ബോളിവുഡ് സിനിമയിലേക്ക് പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇത് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കിയ കാര്യമായിരുന്നു. പക്ഷേ ഇപ്പോള്‍ അതില്‍ അല്പം നിരാശയിലാണ് ആരാധകര്‍.
വിജയ്‌യുടെ തമിഴ് സിനിമ തെറിയുടെ റീമേക്ക് ആണ് ഈ ചിത്രം. ബേബി ജോണ്‍ എന്ന ഈ ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.
കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകന്‍. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയത്. എന്നാൽ കീർത്തിയുടെ ഇതുവരെയുള്ള സകല ഇമേജുകളും പൊളിച്ചടുക്കിക്കൊണ്ടുള്ള പെര്‍ഫോമന്‍സ് ആണ് ആരാധകർ കണ്ടത്.
അതേസമയം കീർത്തിയുടെ മാസ് പെര്‍ഫോമന്‍സും ഗോര്‍ജ്യയസ് ലുക്കുമാണ് പാട്ടിലെ ആകര്‍ഷണം. ഇത്രയും ഗ്ലാമറായ ഒരു മാറ്റം കീര്‍ത്തിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ആരധകർ പറയുന്നത്. അതിനിടയില്‍ ഡിസംബറില്‍ കീര്‍ത്തി സുരേഷിന്റെ വിവാഹമാണ് എന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ അതും ചർച്ചയാകുകയാണ്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...