
Movies
പ്രതീക്ഷിച്ച നിലവാരമില്ല; 80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്ളിക്സ്
പ്രതീക്ഷിച്ച നിലവാരമില്ല; 80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്ളിക്സ്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ബാഹുബലി. നേരത്തെ ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സിൽ വരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ 80 കോടിയോളം മുടക്കി ചിത്രീകരിച്ച ‘ബാഹുബലി’ സീരിസ് നെറ്റ്ഫ്ളിക്സ് ഉപേക്ഷിച്ചതായി അറിയിച്ചിരിക്കുകയാണ് നടൻ ബിജോയ് ആനന്ദ്.
2018ൽ ആരംഭിച്ച സീരിസ് രണ്ട് വർഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. സീരിസിൽ ഒരു പ്രധാന കഥാപാത്രമായി ബിജോയ് വേഷമിട്ടിരുന്നു. ജീവിതത്തിലെ രണ്ട് വർഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും നടൻ പറയുന്നു.
80 കോടി ബജറ്റിൽ ഒരുക്കിയ വലിയ സീരിസ് ആയാണ് ഇത് ഒരുക്കിയിരുന്നത്. എന്നാൽ നെറ്റ്ഫ്ളിക്സ് ഇതിൽ തൃപ്തരായില്ല. നെറ്റ്ഫ്ളിക്സ് കരുതിയത് പോലെയല്ല സീരിസ് എത്തിയത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികൾ ഉണ്ടായിരുന്നു. ആ സമയത്ത് പ്രഭാസിന്റെ സാഹോ സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.
ലണ്ടൻ, ടർക്കി, പിന്നെ മറ്റൊരു രാജ്യത്ത് കൂടിയായിരുന്നു ഷൂട്ടിങ്. പ്രഭാസിനൊപ്പമുള്ള രംഗങ്ങൾ എനിക്കുണ്ടാകുമായിരുന്നു. എന്നാൽ ഇതിൽ കരാർ ഒപ്പിട്ടിരുന്നതിനാൽ സാഹോ നഷ്ടമായി. രണ്ട് വർഷത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്നു വയ്ക്കാൻ നെറ്റ്ഫ്ലിക്സ് ടീം തീരുമാനിക്കുന്നത്.
ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാൾ താക്കൂറായിരുന്നു. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകൻ.
എന്നാൽ എഡിറ്റിങ് ഘട്ടത്തിൽ, പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ ടീമിനെ പരീക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. പരമ്പരയുടെ സംവിധാന ചുമതല വീണ്ടും കുനാലിന് കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...