“ഞാന്‍ ശരിക്കും തല്ലിയെങ്കില്‍, അവള് അതിജീവിക്കില്ലായിരുന്നു” – ഐശ്വര്യ റായിയെ പറ്റിയുള്ള സൽമാൻ ഖാന്റെ പരാമർശം ചർച്ചയാകുന്നു
മി ടൂ ശക്തമാകുകയാണ്. പഴയ സിനിമ പിന്നാമ്പുറത്തേക്കാൾ സുതാര്യമാണിന്നു സിനിമാലോകം. വിട്ടുവീഴ്ചക്ക് ആവശ്യപെടുന്നവരെ പറ്റിയും വിട്ടുവീഴ്ച ചെയേണ്ടി വരുന്നവരെ പറ്റിയും സ്ത്രീകൾ തുറന്നു പറയുകയാണ്. എന്നാൽ സൽമാൻ ഖാൻ പ്രണയിച്ച സമയത്ത് ഐശ്വര്യ റായ് നേരിട്ട പീഡനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയുന്നത്.
ഇപ്പോൾ നില്‍ക്കെ സല്മാന് ഖാന്റെ ഒരു പഴയ അഭിമുഖം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. നടി ഐശ്വര്യ റായിയെ മര്‍ദ്ദിച്ചുവെന്ന ആരോപണം സല്മാന് നേരിട്ടിരുന്ന സമയത്ത് പുറത്തുവന്ന അഭിമുഖമാണിത്. തല്ലിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് മറുപടി പറയുകയാണ് സല്മാന്.
ഞാന്‍ ഒരാളെ തല്ലണമെങ്കില്‍ നന്നായി ദേഷ്യം വരണം. തല്ലുകയാണെങ്കില്‍ എന്റെ എല്ലാ ശക്തിയും ഉപയോഗിക്കും. ഞാന്‍ ശരിക്കും തല്ലിയെങ്കില്‍, അവള് അതിജീവിക്കില്ലായിരുന്നു- സല്മാന് പറയുന്നു.
ഐശ്വര്യയുമായി സല്മാന് ഒരു കാലത്ത് പ്രണയത്തിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2002 ല്‍ വേര്‍പിരിഞ്ഞു.
സല്‍മാന്റെ അക്രമണോത്സുകമായ പെരുമാറ്റമാണ് ബന്ധം പിരിയാനുള്ള കാരണമെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. തന്നെ ചതിച്ചുവെന്നും മോശമായി പെരുമാറിയെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന പിന്തുണ അന്ന് ഐശ്വര്യയ്ക്ക് ലഭിച്ചില്ലെന്നും അവര്‍ക്ക് വേണ്ടി ബോളിവുഡില്‍ ആരും സംസാരിക്കാന്‍ തയ്യാറായില്ലെന്നും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...