
Malayalam Breaking News
ഞാന്‍ മുന്‍പ് ആകുലപ്പെട്ടിരുന്ന പലതും ഇപ്പോൾ എനിക്ക് ഒന്നുമല്ലാതായി – ടോവിനോ തോമസ്
ഞാന്‍ മുന്‍പ് ആകുലപ്പെട്ടിരുന്ന പലതും ഇപ്പോൾ എനിക്ക് ഒന്നുമല്ലാതായി – ടോവിനോ തോമസ്
Published on

By
ഞാന്‍ മുന്‍പ് ആകുലപ്പെട്ടിരുന്ന പലതും ഇപ്പോൾ എനിക്ക് ഒന്നുമല്ലാതായി – ടോവിനോ തോമസ്
പ്രളയകേരളത്തിനു സഹായവുമായി അങ്ങോളമിങ്ങോളം സജീവമായി പങ്കെടുത്ത നടനാണ് ടോവിനോ തോമസ്. സാധാരണക്കാർക്കിടയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താര ജാഡയില്ലാതെ രാപകലില്ലാതെ ടോവിനോ പ്രവർത്തിച്ചു.
സാധാരണക്കാര്‍ക്കിടയിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനവും മറ്റ് സഹായപ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിയത് തന്റെ ജീവിതത്തില്‍ മാറ്റം വരുത്തിയെന്ന് ടോവിനോ പറയുന്നു.
മറ്റ് രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഇത്തരം വലിയ പ്രളയങ്ങള്‍ നമ്മളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും അത് നേരിട്ടനുഭവിക്കുന്നത് ആദ്യമാണ്. എല്ലാവരും മരണത്തെ മുഖാമുഖം കണ്ടു. തന്റേതെന്ന വികാരങ്ങള്‍ മാറ്റി നിര്‍ത്തി എല്ലാവരും മുന്നോട്ട് വന്ന് അവരാല്‍ കഴിയുന്നത് ചെയ്യുകയും ചെയ്തുവെന്നും ടൊവിനോ പറഞ്ഞു.
പ്രളയം വന്നപ്പോള്‍ ഞാന്‍ മുന്‍പ് ആകുലപ്പെട്ടിരുന്ന പലതും എനിക്ക് ഒന്നുമല്ലാതായി. ഇപ്പോള്‍ ഞാന്‍ പണ്ടത്തേക്കാള്‍ ശാന്തനാണ്, എന്നിലെ നിഷേധാത്മക സമീപനങ്ങള്‍ തടയാന്‍ ഞാന്‍ പഠിച്ചു.
സാങ്കേതികവിദ്യ നശിപ്പിച്ചു എന്ന് പറഞ്ഞ് മുതിര്‍ന്നവര്‍ മാറ്റിനിര്‍ത്തുന്ന തലമുറയായിരുന്നു ഞങ്ങളുടേതെന്നും ആ ധാരണ മാറ്റിയത് പ്രളയമാണ്. മടി പിടിച്ചിരുന്നവര്‍ പോലും പ്രവര്‍ത്തിക്കാനായി മുന്നോട്ട് വന്നെന്നും ഞങ്ങള്‍ സ്വയം കണ്ടെത്തുക മാത്രമല്ല പരസ്പരം കണ്ടെത്താന്‍ സഹായിക്കുകയും ചെയതെന്ന് ടോവിനോ പറയുന്നു.
മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സലിം അഹമ്മദിന്റെ ‘ ദ ഓസ്കാര്‍ ഗോസ് ടു ‘ എന്ന ചിത്രത്തിലാണ് ടോവിനോ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്ക്കുന്നവയാണെന്നും തന്റെ ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ വ്യത്യസ്തമായ കഥകളുണ്ടെന്നും ടോവിനോ പറയുന്നു. ഇത്രയും കാലം നല്ലവനായ, തെറ്റുപറ്റാത്ത നായകന്മാരെയാണ് പ്രേക്ഷകര്‍ കണ്ട് ശീലിച്ചത്. പക്ഷേ ആരും 100 ശതമാനം വിശുദ്ധരല്ലെന്നും നമ്മള്‍ക്കെല്ലാവര്‍ക്കും കുറവുകളുണ്ടെന്നും ടൊവിനോ വ്യകതമാക്കുന്നു.
നമ്മള് എവിടെയെത്തിച്ചേരുന്നുവെന്നത് പ്രധാനമല്ല, നമ്മള്‍ക്കെല്ലാവര്‍ക്കും അടിസ്ഥാനപരമായ ഒരു വ്യക്തിത്വമുണ്ട്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത്രയും കാലം നമ്മള് സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകും. ഞാന്‍ ഞാനായി തന്നെയിരിക്കാന്‍ ആഗ്രഹിക്കുന്നു.
tovino thomas about flood life
ഇന്ന് വൈകിട്ട് ഒരു ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . ഫേസ്ബുക്കിലാണ് താരം ട്രെയ്ലർ റിലീസ് പങ്കു വച്ചിരിക്കുന്നത്. ആരാധകർ ആകെ കൺഫ്യൂഷനടിച്ചിരിക്കുകയാണ്. കാരണം തന്റെ ചിത്രത്തിന്റെ ട്രൈലെർ അല്ല എന്നും കണ്ടുപിടിക്കു എന്നും ചലഞ്ചു ചെയ്തിരിക്കുകയാണ് ദുൽഖർ സൽമാൻ.
“ഒരു ചിത്രത്തിന്റെ ട്രെയിലർ എന്ന് വൈകിട്ട് 6 മണിയ്ക്ക് ഷെയർ ചെയ്യാൻ പോകുന്നതിന്റെ സൂപ്പർ എക്സൈറ്റ്മെന്റിലാണ്. അത് ഏതു ചിത്രമാണ് എന്ന് നിങ്ങള്‍ക്ക് ഗസ് ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ “, എന്നാണ് തന്റെ പോസ്റ്റിലൂടെ ദുൽഖർ പറയുന്നത്. തന്റെ അടുത്ത റിലീസ് അല്ല അത് എന്നും താരം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഏതായിരിക്കും ആ ചിത്രമെന്ന കൺഫ്യൂഷനോടെ പോസ്റ്റിനു താഴെ കമന്റന്റുകളുമായി സജീവമാവുകയാണ് ആരാധകർ. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘തംഗ്സ് ഒാഫ് ഹിന്ദോസ്ഥാൻ’, ‘ഫ്രഞ്ച് വിപ്ലവം’, ‘മാമാങ്കം’, ‘മധുരരാജ’, ‘കുഞ്ഞാലി മരയ്ക്കാർ’, ‘ഒടിയൻ’, ‘കായംകുളം കൊച്ചുണ്ണി’ എന്നിങ്ങനെ താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകർ കമന്റിൽ പറയുന്നുണ്ട്.
dulquer salman to release trailer of a movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...