Malayalam Breaking News
ദുൽഖറും വെങ്കിടേഷും കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ യുദ്ധ ചിത്രം !!
ദുൽഖറും വെങ്കിടേഷും കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ യുദ്ധ ചിത്രം !!
ദുൽഖറും വെങ്കിടേഷും കൈകോർക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ യുദ്ധ ചിത്രം !!
മലയാളത്തിന്റെ കുഞ്ഞിക്കയും തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വലിയ വാർത്തകൾ പുറത്ത്. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇതിഹാസ സമാനമായ ഒരു യുദ്ധകാല സിനിമയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ. മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു.
ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗോപി സുന്ദറാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ നാല്‍പ്പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കമല്‍ ഹസ്സന്‍ സംവിധാനം ചെയ്‌ത വിശ്വരൂപം 2 ആണ്. നിഖില്‍ ഖോദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Dulquer – Venkitesh movie pre production started
ആ സമയം വെട്ടു പോത്തിന്റെ മുഖമായിരിക്കും മമ്മൂട്ടിക്ക് – കെ പി എ സി ലളിത
മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ആളാണ് കെ പി എ സി ലളിത. സത്യൻ അന്തിക്കാടിന്റെ കനൽ കാറ്റിൽ മമ്മൂട്ടിയുടെ നായികയായിരുന്നു കെ പി എ സി ലളിത. ലളിതയുടെ അഭിപ്രായത്തിൽ നിസഹായത ഏറ്റവും നന്നയി ചെയ്യാൻ കഴിവുള്ള നടൻ മമ്മൂട്ടിയാണ് . അതിനെ പറ്റി കെ പി എ സി ലളിത പറയുന്നതിങ്ങനെ ;
അമരത്തിൽ എനിക്ക് മരക്കത്തിമാരുടെ ഭാഷ പഠിപ്പിച്ചത് മമ്മൂട്ടിയാണ്. അമരത്തിൽ എന്റെ മകനായ അശോകനെ കടലിൽ കൊണ്ടുപോയി കൊന്നു കളഞ്ഞെന്ന് ആരോപിച്ച് മമ്മൂട്ടിയുടെ ഷർട്ടിനു കുത്തിപ്പിടിച്ച് ചീത്ത പറയുന്ന ഒരു ഷോട്ടുണ്ട് . അത് ഞാനല്ല ചെയ്‌തെന്ന രീതിയിൽ നിസഹായനായി നിൽക്കുന്ന മമ്മൂട്ടിയുടെ മുഖം എനിക്ക് മറക്കാൻ കഴിയില്ല.
ആ മുഖഭാവം കണ്ടെനിക്ക് ഡയലോഗ് പോലും മറന്നു പോയി. നിസഹായത ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നത് മ്മൂട്ടിക്കാണ് . ഡയലോഗ് പറയാതെ തന്നെ മമ്മൂട്ടിയുടെ ചില ഭാവങ്ങൾ കാണുമ്പോൾ നമ്മൾ വിങ്ങിപ്പോകും . ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ വെട്ടു പോത്തിന്റെ മുഖമായിരിക്കും മമ്മൂട്ടിക്ക് . ആദ്യത്തെ ബലംപിടുത്തം കഴിയുമ്പോൾ ശരിക്കുള്ള മമ്മൂട്ടിയെ നമ്മൾ കാണുന്നത് . ഞാനത് പല പ്രാവശ്യം മമ്മൂട്ടിയോട് തന്നെ പറഞ്ഞിട്ടുണ്ട് “- കെ പി എ സി ലളിത പറയുന്നു.
kpac lalitha about mammootty
