മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. താരത്തിന് അന്നുണ്ടായ ആരാധകർക്ക് ഇന്നും ഒരു കുറവും വന്നിട്ടില്ല. മാത്രമല്ല നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സിനിമാ ജീവിതത്തിൽ ഏറെ അനുഭവ സമ്പത്തുമുണ്ട് കാവ്യാ മാധവന്. അത്തരത്തിൽ കാവ്യ പറഞ്ഞ ഒരു അനുഭവത്തിന്റെ ശകലം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
വർഷങ്ങൾക്ക് മുൻപ് കാവ്യയുടെ റൂമിൽ എത്തി അമ്പരപ്പിച്ച ഒരു അതിഥിയെക്കുറിച്ചാണ് കാവ്യാ വാചാലയായത്. മുറിയിൽ വന്ന് രണ്ടുമൂന്നു തവണ വാതിലിൽ മുട്ടുന്നത് കേട്ട് താൻ വാതിൽ തുറന്നു നോക്കുകയായിരുന്നു. ഇതാരാ ലോക്ക് ചെയ്തേയെന്നും ലോക്ക് ഒന്നും ചെയ്യേണ്ട കേട്ടോ, എനിക്കിടയ്ക്കിടയ്ക്കു ഇങ്ങോട്ടു വരണം എന്നായി മുന്നിൽ നിൽക്കുന്നയാളുടെ ചോദ്യവും പറച്ചിലുമെന്ന് കാവ്യാ പറഞ്ഞു.
അതേസമയം അയാളുടെ വിരട്ടൽ അവിടെ കൊണ്ടും തീർന്നില്ലെന്നും കാവ്യാ കൂട്ടിച്ചേർത്തു. ഫോണിൽ വിളിച്ച് ‘ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ എന്ന് പാട്ട് പാടിയും തന്നെ അമ്പരപ്പിച്ചു എന്നും കാവ്യാ പറയുന്നു. എന്നാൽ അന്ന് കാവ്യക്ക് പാട്ട് പാടിക്കൊടുത്തതും, വാതിലിൽ മുട്ടുകയും ഒക്കെ ചെയ്തയാൾക്കു പ്രായം രണ്ടു വയസായിരുന്നു എന്നുള്ളതാണ് മറ്റൊരു സത്യം.
അത് മറ്റാരുമല്ല നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ആയിരുന്നു. 2012ൽ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ എത്തിയപ്പോഴാണ് മാധവ് സുരേഷിനെ കുറിച്ച് കാവ്യ ഇക്കാര്യം സുരേഷ് ഗോപിയോട് പറഞ്ഞത്.
അതേസമയം ഇന്ന് ആ രണ്ടുവയസുകാരൻ ‘കുമ്മാട്ടിക്കളി’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെ നായകനായി മാറുകയും ചെയ്തു. എന്നാൽ അക്കാലത്ത് കാവ്യയുടെ മുറിയിലെക്ക് പോയതിന് കാരണവും കാവ്യാ പറഞ്ഞു. കണ്ണാടിയിൽ തന്റെ മുഖം നോക്കി രസിക്കാനാണ് കുഞ്ഞ് മാധവൻ വന്നതെന്നാണ് കാവ്യയുടെ വെളിപ്പെടുത്തൽ.
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...