മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു മാളവികയുടെ വിവാഹം ജയറാമും കുടുംബവും അത്യാഢംബര പൂർവം തന്നെ ആഘോഷിച്ചത്. പിന്നാലെ മകൻ കാളിദാസിന്റെ വിവാഹം എപ്പോഴാണെന്ന് ആരാധകർ ചോദിച്ചിരുന്നു.
ഇപ്പോഴിതാ ആ സുദിനം വന്നിരിക്കുകയാണ്. മകന്റെയും മകളുടെയും വിവാഹം ഒരേ വേദിയിൽ നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നാണ് ജയറാം മുമ്പൊരിക്കൽ പറഞ്ഞിരുന്നത്. മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം പിന്നിടവെയാണ് വീണ്ടുമൊരു വിവാഹത്തിന് കൂടി ജയറാമിന്റെ വീട് സാക്ഷ്യം വഹിക്കുന്നത്.
വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നൽകി തുടങ്ങിയതിന്റെ വിശേഷങ്ങൾ കാളിദാസ് തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ആദ്യത്തെ ക്ഷണകത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. പാർവതിയ്ക്കും മകൻ കാളിദാസിനുമൊപ്പമെത്തിയാണ് ജയറാം മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.
തുടക്കം മുഖ്യമന്ത്രിയിൽ നിന്നായതുകൊണ്ട് തന്നെ വലിയൊരു വിവിഐപി നിര കാളിദാസിന്റെ വിവാഹത്തിന് ഉണ്ടായേക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. മാത്രമല്ല, കുടുംബത്തിലെ അവസാനത്തെ വിവാഹമായതിനാൽ തന്നെ വളരെ ആഘോഷപൂർവം വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ് ജയറാം.
എന്നാൽ എന്നാണ് വിവാഹം എന്നത് താരകുടുംബം പുറത്ത് വിട്ടിട്ടില്ല. മാളവികയുടെ വിവാഹതീയതിയും ആദ്യം പുറത്ത് വിട്ടിരുന്നിലല്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് വിവാഹതീയതി പുറത്തായത്. അതേസമയം മറ്റ് ചിലർ ജയറാം-പാർവതി വിവാഹത്തിന് സംഭവിച്ച ഒരു അബദ്ധം സംഭവിക്കാതിരിക്കാൻ കാളിദാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു കാലത്ത് ജയറാം-പാർവതി പ്രണയം മലയാള സിനിമയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴും ഇവരുടെ വിവാഹത്തിന്റെയും പ്രണയത്തിന്റെയും രസകരമായ കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തുടക്കത്തിൽ പാർവതിയുടെ കുടുംബം ജയറാമുമായുള്ള പ്രണയത്തിന് എതിരായിരുന്നു. രണ്ടുപേരും പിരിയില്ലെന്ന് മനസിലായതോടെയാണ് പാർവതിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചത്.
മാളവികയുടെ വിവാഹം പോലെ തന്നെ ജയറാം-പാർവതി വിവാഹവും ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു. ജനസാഗരമാണ് അന്ന് ചടങ്ങിന് സാക്ഷിയാകാൻ ഒഴുകിയെത്തിയത്. സോഷ്യൽമീഡിയ പോലും ഇല്ലാതിരുന്നിട്ടും ഇത്രയും ജനങ്ങൾ തീയതി മനസിലാക്കി അവിടെ എത്തി. ഇരുവരുടെയും വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പത്രങ്ങളിൽ കൗണ്ടൗൺ വന്ന് തുടങ്ങിയിരുന്നു. അത് കണ്ടാണ് ഗുരുവായൂരിലേക്ക് ജനം ഒഴുകിയെത്തിയത്.
താലികെട്ട് സമയത്ത് ഇരുവരുടെയും മാതാപിതാക്കൾക്ക് പോലും മണ്ഡപത്തിന് അടുത്തേയ്ക്ക് എത്താൻ സാധിച്ചിരുന്നില്ലത്രേ. തീയതി മറച്ച് വെച്ച് അവസാനം ഈ അവസ്ഥ കണ്ണനും വരരുതെന്നാണ് ആരാധകർ താരപുത്രനെ ഉപദേശിക്കുന്നത്. അതേസമയം വിവാഹം കേരളത്തിലാണോ തമിഴ്നാട്ടിലാണോയെന്നതിലൊന്നും വ്യക്തതയില്ല.
കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാള്‍ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി കലിംഗരായര്‍.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...