
News
അലൻ വാക്കറുടെ സംഗീത നിശയ്ക്കിടെ 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
അലൻ വാക്കറുടെ സംഗീത നിശയ്ക്കിടെ 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

നിരവധി ആരാധകരുള്ള ഗായകനാണ് ഡിജെ അലൻ വാക്കർ. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 21 ഐ ഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ ആണ് നഷ്ടമായത്.
മുളവുകാട് പൊലീസിന് ആണ് പരാതി ലഭിച്ചത്. ഇതിൽ രണ്ട് പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ആറായിരത്തോളം പേർ ആണ് പരിപാടിയിൽ പങ്കെടുത്തത്. കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. പൊലീസ് സുരക്ഷയ്ക്കൊപ്പം തന്നെ സംഘാടകർ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു.
പരിപാടിക്കായി മന:പൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സംഗീതനിശ നടന്നത്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളിൽ സംഗീത പരിപാടി നടത്തുന്നുണ്ട്. അതിൽ ഒJG സംഗീത പരിപാടിയായിരുന്നു ഇത്. ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് അലൻ. സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി ആരാധകരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...