
Uncategorized
രാധികയുടെ കൈപിടിച്ച് മധുവിന്റെ മുൻപിൽ.. മധു’ നൽകിയത് സ്വർണമോതിരം
രാധികയുടെ കൈപിടിച്ച് മധുവിന്റെ മുൻപിൽ.. മധു’ നൽകിയത് സ്വർണമോതിരം
Published on

കഴിഞ്ഞ ദിവസമായിരുന്നു നടൻ മധുവിന്റെ പിറന്നാൾ. വളരെ ലളിതമായാണ് ആഘോഷിച്ചതെങ്കിലും അപ്രതീക്ഷിത അതിഥികളുടെ കടന്നുവരവ് ചലച്ചിത്ര താരം മധുവിന്റെ 91–ാം പിറന്നാൾ ദിനം അവിസ്മരണീയമാക്കി. ഉച്ചയ്ക്കു ചെറിയൊരു സദ്യ. പിറന്നാൾ വാർത്തയറിഞ്ഞ് കണ്ണമ്മൂലയിലെ ‘ശിവഭവനത്തി’ലേക്ക് എത്തിയവർക്കെല്ലാം പായസം നൽകി. ഭാര്യയുടെ മരണശേഷം മധു പിറന്നാളുകൾ കാര്യമായി ആഘോഷിക്കാറില്ല. മകൾ ഉമയുടെ നേതൃത്വത്തിലാണ് സദ്യയും ഒരുക്കിയത്. പതിവുപോലെ ക്ഷേത്രങ്ങളിൽ അർച്ചനയും നിവേദ്യവും നൽകി. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നു.
‘മധുസാറി’ന്റെ പിറന്നാൾ അറിഞ്ഞെത്തിയവരിൽ പ്രധാനി കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. അവർക്കൊപ്പം പിറന്നാൾ മധുരം പങ്കിട്ട് മധു പറഞ്ഞു: ‘വളരെ സന്തോഷം. എല്ലാവരും കൂടിയെത്തുമെന്ന് പ്രതീക്ഷിച്ചതല്ല.’സുരേഷ് ഗോപി മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകരമായി മലയാള സിനിമയുടെ കാരണവർ നൽകിയത് ഒരു സ്വർണമോതിരം ! കേന്ദ്രമന്ത്രിയായതിലുള്ള അഭിനന്ദന സൂചകമായിട്ടായിരുന്നു സമ്മാനം.
ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. വീട്ടിലുണ്ടാക്കിയ ജന്മദിന പായസത്തിന് രുചിയേറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാര്യ രാധികയും അമ്മ ഇന്ദിരാമ്മയും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. മാത്രമല്ല മധുവിന്റെ ജന്മനക്ഷത്രം വലിയൊരു ആഘോഷമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം തന്നിട്ടുണ്ടെന്നും വളരെ ചെറിയ രീതിയിൽ ഇവിടെ വച്ചു തന്നെ ആഘോഷം നടത്താനാണ് ആലോചിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കും. അദ്ദേഹത്തിന് ഇവിടെ തന്നെയാണ് താൽപര്യം. അവരുടെ സൗകര്യം കൂടി നോക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാൾ അനുസരിച്ചുള്ള പിറന്നാൾ വരുന്ന 5ന് ആണ്. ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...