
Malayalam Breaking News
ആസിഡ് ആക്രമണം മലയാള സിനിമയുടെയും പ്രമേയമാകുന്നു !! ദീപിക പദുക്കോണിന്റെ പകരമെത്തുന്നത് പാർവ്വതി….
ആസിഡ് ആക്രമണം മലയാള സിനിമയുടെയും പ്രമേയമാകുന്നു !! ദീപിക പദുക്കോണിന്റെ പകരമെത്തുന്നത് പാർവ്വതി….
Published on

ആസിഡ് ആക്രമണം മലയാള സിനിമയുടെയും പ്രമേയമാകുന്നു !! ദീപിക പദുക്കോണിന്റെ പകരമെത്തുന്നത് പാർവ്വതി….
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ മലയാള സിനിമയിൽ പാർവ്വതിയെ കഴിഞ്ഞേ മറ്റൊരു താരമുള്ളൂ. ഇത്തരം കഥാപാത്രങ്ങളിലൂടെ തന്നെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പാർവ്വതി ഇടം നേടിയതും. കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം ശക്തമായ സ്ത്രീകളുടെ പ്രതിബിംബങ്ങൾ ആയിരുന്നു. പുരുഷന്മാർ അടക്കി വാഴുന്ന മലയാള സിനിമ ലോകത്തെ വേറിട്ട മുഖം കൂടിയാണ് പാർവ്വതി.
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രവുമായി ദീപിക പദുകോൺ എത്തുന്നു എന്ന വാർത്തകൾ ഇന്നലെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെ ആസിഡ് ആക്രമണത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയുമായി ഒരു മലയാള സിനിമ കൂടി വരുന്നു എന്ന വാർത്തകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പാര്‍വതിയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. എന്നാല്‍ ഇതുവരെ ചിത്രത്തിന് പേര് ഇട്ടിട്ടില്ല. പല്ലവിയെന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. നവംബര്‍ 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണിത്. പാര്‍വതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിപണിക്കര്‍, പ്രതാപ് പോത്തന്, പ്രേം പ്രകാശ്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Parvathy – Tovino joins again
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...