
Social Media
കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി
കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ ഈ താരത്തിന് ആരാധകർ ഏറെയാണ്. അജിത്തിന് ബൈക്കിനോടും കാറിനോടുമൊക്കെയുള്ള ഇഷ്ടം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.
ഇപ്പോഴിതാ പോർഷെ GT3 RS സ്വന്തമാക്കിയിരിക്കുകയാണ് അജിത്. നാല് കോടി രൂപയാണ് കാറിന്റെ വില. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവെച്ചത്. കാറിനൊപ്പം നിൽക്കുന്ന അജിത്തിന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.
ഒരു മാസം മുൻപാണ് അജിത്തും ഭാര്യ ശാലിനിയും 9 കോടി രൂപ വിലമതിക്കുന്ന ഫെരാരി സ്വന്തമാക്കിയത്. നിരവധി അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വളരെ വിരളമായി മാത്രമാണ് അജിത്ത് കുമാർ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. അല്ലാത്തപ്പോഴെല്ലാം താരം ബൈക്ക് റൈഡിങും മറ്റുമായി ലോകം ചുറ്റുകയാണ്.
തുനിവിന് ശേഷം ഒരു അജിത്ത് പടം റിലീസ് ചെയ്തിട്ടില്ല. വിടാമുയർച്ചിയാണ് അണിയറയിൽ ഒരുങ്ങുന്ന അജിത്ത് സിനിമ. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അജിത്ത് നായകനാകുന്ന വിഡാ മുയർച്ചിയുടെ ഒടിടി റൈറ്റ്!സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോൾ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സൺ ടിവിയുമാണ് എന്നും റിപ്പോർട്ടുണ്ടായിരുന്നു.
അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയർച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുൻനിരയിൽ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റിരുന്നു. കാർ റൈസിംങിനിടെയാണ് പരിക്കേറ്റത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...