
Actor
അവസരം വാഗ്ദാനം ചെയ്ത് പീ ഡനത്തിനിരയാക്കി; നിവിൻ പോളിയ്ക്കെതിരെ പീ ഡന കേസ്
അവസരം വാഗ്ദാനം ചെയ്ത് പീ ഡനത്തിനിരയാക്കി; നിവിൻ പോളിയ്ക്കെതിരെ പീ ഡന കേസ്

കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്തെത്തിയതെങ്കിലും സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന അ തിക്രമങ്ങളും മറ്റുമെല്ലാം ഏറെ ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ നിരവധി പേരാണ് തങ്ങൾക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്.
ഇപ്പോഴിതാ നടൻ നിവിൻ പോളിയ്ക്കെതിരെയും പീ ഡനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ കെ സുനിലാണ് രണ്ടാം പ്രതി. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീ ഡനത്തിനിരയാക്കിയെന്നാണ് വിവരം.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണ് പീ ഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ഇതിനോടകം നടൻ സിദ്ദിഖ്, ജയസൂര്യ, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയെല്ലാം പരാതികൾ ഉയർന്നിട്ടുണ്ട്.
ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും. അന്വേഷണ ഉദ്യോഗസ്ഥർ ഒരിക്കൽ കൂടി പെൺകുട്ടിയെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...