
Actress
ടെലിവിഷൻ സുരക്ഷിതമായ തൊഴിൽ മേഖല, അവസരത്തിനായി കൂടെ കിടക്കാൻ ആരും പറയാറില്ല; സീരിയൽ നടി കാമ്യ പഞ്ചാബി
ടെലിവിഷൻ സുരക്ഷിതമായ തൊഴിൽ മേഖല, അവസരത്തിനായി കൂടെ കിടക്കാൻ ആരും പറയാറില്ല; സീരിയൽ നടി കാമ്യ പഞ്ചാബി
Published on

പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സീരയൽ താരം കാമ്യ പഞ്ചാബി. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയിലേതുപോലെ സീരിയൽ രംഗത്ത് സ്ത്രീകൾക്ക് നേരെ ലൈം ഗിക അതിക്രമം നടക്കുന്നില്ലെന്നാണ് താരം പറയുന്നത്.
ടെലിവിഷൻ രംഗം മുൻപ് എങ്ങനെയായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ ഇപ്പോൾ വളരെ ക്ലീൻ ആണ്. വളരെ മികച്ചതാണ്. വൃത്തിക്കെട്ട പരിപാടികളൊന്നും തന്നെ ഇവിടെ നടക്കാറില്ല. കാസ്റ്റിങ് കൗച്ച് ഇല്ല, അവസരത്തിനായി കൂടെ കിടക്കാൻ ആരും പറയാറില്ല, ലൈം ഗിക പീ ഡനങ്ങൾ ഇവിടെ നടക്കാറില്ല.
നിങ്ങൾ ഒരു കഥാപാത്രത്തിന് ചേർന്ന ആളാണെങ്കിൽ കഴിവുണ്ടെങ്കിൽ തെരഞ്ഞെടുക്കപ്പെടും. വിനോദ മേഖലയിൽ ഏറ്റവും സുരക്ഷത മേഖലയാണ് ടെലിവിഷൻ. ഒരു വേഷം കിട്ടാൻ കൂടെ കിടക്കണമെന്ന് ഇവിടെ ആരോടും പറയില്ല. എന്നാൽ ചില നടന്മാർക്ക് പെൺകുട്ടികളോട് അടുപ്പം കാണിക്കാറുണ്ട്.
എന്നാൽ ആരും ആരെയും നിർബന്ധിക്കാറില്ല. പരസ്പര സമ്മതത്തോടെയാണ് എല്ലാം സംഭവിക്കുന്നത്. ചില ആളുകൾക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായെന്ന് പറയാറുണ്ട്. പക്ഷേ അപ്പോഴും ഒരു പെൺകുട്ടി ആഗ്രഹിക്കുന്നില്ലെങ്കിൽ അത് സംഭവിക്കില്ല. ടെലിവിഷൻ രംഗത്ത് അത് സംഭവിക്കില്ല പക്ഷേ സിനിമയിലും ഒടിടിയിലും എങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല എന്നും കാമ്യ പറഞ്ഞു.
അതേസമയം, ടിവി താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നിരുന്നു. വനിതാ ശാക്തീകരണത്തിലും ഗാർഹികാതിക്രമങ്ങൾക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം. വർഷങ്ങളോളം ഞാനും ഇതനുഭവിച്ചിരുന്നു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്.
അധികാരത്തിനു വേണ്ടിയുള്ള ആർത്തിയല്ല, പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യം.അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്‌നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല. അതെനിക്ക് ധാരാളം കിട്ടിയിട്ടുണ്ട് എന്നുമാണ് താരം പറഞ്ഞിരുന്നത്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...