Actress
ഒരാൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ, എങ്ങനെയാണ് തെളിവ് കാണിക്കുക; ഷീല
ഒരാൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ, എങ്ങനെയാണ് തെളിവ് കാണിക്കുക; ഷീല
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളിൽ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകർ കാണുന്നത്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. ഇന്നും നായിക എന്നാൽ ഷീലയാണ് മലയാളികൾക്ക്.
പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസിൽ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിൽ തുടങ്ങി ഇപ്പോൾ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. മലയാള സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ഷീല തന്നെയാണ്. ഇപ്പോൾ അഭിനയത്തിൽ പഴയത് പോലെ നിറ സാന്നിധ്യമല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ, മലയാള സിനിമയുടെ മാറുന്ന കാലത്തിലെല്ലാം തന്നെ അടയാളപ്പെടുത്തുന്ന സിനിമകളിൽ ഷീല എത്താറുണ്ട്.
ഇപ്പോഴിതാ ലൈം ഗിക അതിക്രമണങ്ങളിൽ തെളിവ് ചോദിക്കുന്നതിനെ കുറിച്ച് പറയുകയാണ് നടി. ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പൊലീസിൻ്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്.
ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.
ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയിൽ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു. ഈ പവർ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് അറിയുന്നത്. സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി ഞാൻ ടൈറ്റിൽ കഥാപാത്രമായ സിനിമകൾ ചെയ്തിട്ട് പോലും എനിക്ക് പുരുഷന്മാരേക്കാൾ വേതനം ലഭിച്ചിട്ടില്ല എന്നും ഷീല അഭിമുഖത്തിൽ പറയുന്നു. നടിയുടെ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.