അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചത് വലിയ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മലയാള സിനിമ ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് കാരണം ഭാവനയെന്ന ഫീനിക്സ് പക്ഷിയുടെ ചിറകടിയുടെ ചലനം കൊടുങ്കാറ്റായ് അടിച്ചതിന്റെ ഫലമാണെന്ന് ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. ഫേസ്ബുക്കില്‍ പങ്കുവെച്ചകുറിപ്പില് ഭാവനയുടെ ചിത്രവും കെകെ രമ ചേർത്തിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ…
ഒരു സ്ത്രീയും ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത, സ്വയം എരിഞ്ഞടങ്ങിപ്പോയേക്കാവുന്ന ദുരനുഭവങ്ങളുടെ ചാരത്തിൽ നിന്ന് ഉയർന്നുവന്ന ഈ ഫീനിക്സ് പക്ഷിയുടെ ചിറകടിയുടെ ചലനം കൊടുങ്കാറ്റായ് അടിച്ചതിന്റെ ഫലമാണ് ഇപ്പോൾ നാം കാണുന്നതെല്ലാം. ഏതു മഹായാനങ്ങളും ഒരു ചെറിയ കാൽവെപ്പിൽ നിന്നാരംഭിക്കുന്നു’ എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പക്ഷേ പ്രിയപ്പെട്ടവളെ നിന്റേത് ഒരു ചെറിയ കാൽവെയ്പായിരുന്നില്ല. ആ കാൽവെയ്പിന് നീ സംഭരിച്ച ഊർജ്ജത്തോളം വരില്ല, ഈ ചരിത്ര സന്ദർഭത്തിൻ്റെ മുഴുവൻ പ്രേരണ ബലവും. സ്വസ്ഥമെന്ന് ആരോ പഠിപ്പിച്ച ജീവിതത്തിനുവേണ്ടി മൗനം ശീലിക്കുന്ന സമൂഹത്തെയാകെയും സ്വയം മുഖം നോക്കാൻ പ്രേരിപ്പിച്ച കണ്ണാടിയായിരുന്നു നീ ചോദിച്ച ചോദ്യങ്ങളുടെ ആഴവും പരപ്പും. അതേതുടർന്നുണ്ടായ ചലച്ചിത്ര പെൺകുട്ടായ്മയുടെ സമർപ്പിത സന്നദ്ധതയും കേരളത്തിലെ ജനാധിപത്യ മനസ്സാക്ഷിയുടെ സമരോർജ്ജവും ചേർന്നാണ് ഇന്നീ കാണുന്ന നീതി വിചാരത്തിന്റെ വലിയ തുറവി ഉണ്ടായത്. ഒരു സഹനവും പാഴാവില്ല. പ്രിയപ്പെട്ടവളേ, നിനക്ക് ഒരായിരം ഹൃദയാഭിവാദ്യങ്ങൾ – എന്നും കെകെ രമ കുറിച്ചു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...