കഴിഞ്ഞ ദിവസം രാവിലെയായിരുന്നു നടിമാരുടെ ലൈം ഗികാരോപണമുയർന്നതിനെ തുടർന്ന് രഞ്ജിത്തും സിദ്ദിഖും തങ്ങളുടം ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത്. ഇപ്പോഴിതാ കുറ്റാരോപിതർ രാജിവെച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമാണെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്.
സിനിമാമേഖലയിൽ മാത്രമല്ല, മറ്റ് എല്ലാതൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷാവെല്ലുവിളികളും നിരവധി ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റമുണ്ടാകണം. പോലീസ് അന്വേഷണസംഘം വിളിപ്പിച്ചാൽ മൊഴിനൽകാൻ തയ്യാറാണ്. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. കുറ്റം തെളിയിക്കപ്പെട്ടാൽ ശി ക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്.
മലയാളത്തിൽ മാത്രമല്ല ലോകത്തിൽ എല്ലാ ഇൻഡസ്ട്രിയിലും ജോലി ചെയ്യുന്നവർ സുരക്ഷിതരായിരിക്കണം. വളരെ സെൻസിറ്റീവായ കാര്യങ്ങളാണ്. ഇവിടെ നിയമമുണ്ട്. ആൾകൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ. നീതി നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും ടൊവിനോ പറഞ്ഞു.
അതേസമയം, ഇവരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ പറ്റില്ലെന്ന് ആണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ കഴിഞ്ഞ ദിവസം പറഞ്ഞത്. കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ പറ്റില്ല. കുറ്റം തെളിയുന്നത് വരെ കു റ്റാരോപിതരാണ് അവരെല്ലാം. അവർക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്.
എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങൾ സിനിമയിലുണ്ട്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെ. രഞ്ജിത്ത് രാജിവെച്ച് സ്വന്തം താൽപര്യപ്രകാരമായിരിക്കും. സമ്മർദം ഉണ്ടായതു കൊണ്ടാരിക്കില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് സർക്കാർ ആണ്. എടുത്ത് ചാടിയുള്ള നടപടിയല്ല സർക്കാർ ചെയ്യേണ്ടത്. എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരെ അ തിക്രമങ്ങൾ നടക്കുന്നുണ്ട്. നീതി ഉറപ്പാക്കരുത് എന്ന് ആരും നിലപാട് എടുക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...